പ്രതിശ്രുത വധുവായ 24 കാരിയും 2 വിവാഹം കഴിച്ച 30 കാരനും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: പ്രതിശ്രുത വധുവായ 24 കാരിയേയും രണ്ടു വിവാഹം കഴിച്ച 30 കാരനേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ മാളയിലാണ് സംഭവം. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഇന്നു രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്.

രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇക്കാര്യത്തെ കുറിച്ച് മില്‍നയുടെ ബന്ധുക്കള്‍ക്കും അറിവില്ല. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെയാണ് ശ്രീജിത്തിനെ മില്‍നയ്‌ക്കൊപ്പം മരിച്ച നിലയില്‍ കാണുന്നത്. മറ്റൊരാളുമായി മില്‍നയുടെ വിവാഹം തീരുമാനിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ മില്‍നയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page