കൊല്ലം: വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് ഞാറാക്കാട് തെങ്ങിന്‍ തറയില്‍ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ ഫിലിപ്പിനെ പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖത്ത് പൊള്ളലേറ്റതിന്റെ പാടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ പറഞ്ഞു.







