കമ്പത്ത് പടക്കശാലയില്‍ തീപിടിത്തം; 2 പേര്‍ മരിച്ചു

ചെന്നൈ: കമ്പം കാട്ടുപള്ളി വാസലില്‍ പടക്കശാലയില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. തൊഴിലാളികളായ സൂര്യ, ദീന ദയാല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. അപകട വിവരമറിഞ്ഞ് പൊലീസും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ്(87) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്ന അദ്ദേഹം, ശ്രീനാരായണ ദര്‍ശനങ്ങളെ ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ഗുരുവും അധ്യക്ഷനുമാണ്. രാജ്യം പത്മശ്രീ (2024) നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ശ്രീനാരായണ കൃതികള്‍, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ എന്നിവയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അക്കാദമിക് തലത്തിലും …

ചെമ്മീന്‍ ചാലിനരികിലെ കുളത്തില്‍ കുളിക്കുന്നതിനിടെ വലയില്‍ കാല്‍ കുടുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍: ചെമ്മീന്‍ ചാലിനരികിലെ കുളത്തില്‍ കുളിക്കുന്നതിനിടെ വലയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വല്ലക്കുന്നിലെ കല്ലേറ്റുംകര നിപ്മറിലെ വിദ്യാര്‍ഥിയായ എം.എസ്. അച്ചു (19) ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂരിലെ പരേതരായ റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച രാത്രി മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടയാണ് അപകടം. സഹപാഠികള്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും വിദ്യാര്‍ത്ഥിയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. …

വിനോദയാത്രയ്ക്കിടെ ശുചിമുറി തകര്‍ന്ന് യുവതി മനുഷ്യ വിസര്‍ജ്യത്തില്‍ വീണു; കുടുങ്ങി കിടന്നത് 3 മണിക്കൂര്‍

കാന്‍ബറ: വിനോദയാത്രയ്ക്കിടെ ശുചിമുറി തകര്‍ന്ന് യുവതി വിസര്‍ജ്യത്തില്‍ വീണു. ഓസ്ട്രേലിയയിലാണ് സംഭവം. കാന്‍ബറയില്‍ നിന്ന് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഹെന്‍ബറി ഉല്‍ക്കാശിലാ ഗര്‍ത്തം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. അതിനിടെയാണ് അവര്‍ ശുചിമുറി ഉപയോഗിച്ചത്. ഞൊടിയിടയില്‍ ശുചിമുറി തകരുകയും മൂന്നുമണിക്കൂര്‍ യുവതി മനുഷ്യ വിസര്‍ജ്ജ്യത്തില്‍ കുടുങ്ങുകയുമായിരുന്നു. യുവതിയുടെ അരഭാഗം വരെ മനുഷ്യ വിസര്‍ജ്യത്തില്‍ മുങ്ങിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒടുവില്‍ യുവതിയുടെ ഭര്‍ത്താവും അതുവഴി എത്തിയ ഒരു വ്യാപാരിയുമാണ് അവരെ രക്ഷിച്ചത്. മുകളിലേക്ക് പിടിച്ചുകയറാന്‍ ഒരു കയര്‍ കുഴിയിലേക്ക് നല്‍കി. പിന്നീട് …

മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുഴകളിലെ മണല്‍ കൊള്ളയ്ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്.ഉപ്പള- കളായി പുഴയില്‍ നിന്നു മണല്‍ മോഷ്ടിച്ചു കടത്തിയതിനു രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. അമ്മിനടുക്കം കല്ലിഗെ ഹൗസിലെ സദാനന്ദ (55), ടിപ്പര്‍ ലോറി ഡ്രൈവര്‍ ബഡാജെ, കനില ഹൗസിലെ സക്കീര്‍ (31) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി അറസ്റ്റു ചെയ്തത്. മണല്‍ കടത്തിനു ഉപയോഗിച്ച ടിപ്പര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി മണല്‍ വാരല്‍ നടത്തുന്നവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് …

സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം; ശുചിമുറിക്ക് സമീപം മൂര്‍ഖന്റെ കടിയേറ്റ് 65 കാരി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണം കൂടിവരുന്നു. ആലപ്പുഴ വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ച് ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പാമ്പു കടിയേറ്റ വിവരം അറിഞ്ഞതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ ഇന്ദിരയ്ക്ക് ആന്റിവനം നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. …

കാസര്‍കോട്, സുര്‍ളു സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: സുര്‍ളു സത്യദേവതാകൃപയിലെ പരേതനായ കെ പുണ്ഡലിംഗ മല്യയുടെ ഭാര്യ എം കസ്തൂരി മല്യ (75) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി മംഗ്‌ളൂരുവിലുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം. മക്കള്‍: കെ ഗണേഷ് മല്യ(മംഗ്‌ളൂരു), കെ പുര്‍ണ്ണിമ, (സുര്‍ളു), ഗായത്രി മല്യ, പരേതനായ ശ്രീനിവാസ മല്യ.മരുമക്കള്‍: രമ്യ മല്യ, രാമകൃഷ്ണ മല്യ, സൗമ്യമല്യ, പരേതനായ ഗോവിന്ദരായ പ്രഭു . സഹോദരി ഗീത മല്യ(സൂര്‍ളു).

ഐ.എസ്.ആര്‍.ഒയുടെ അന്തരീക്ഷ പഠന ഉപകരണം പതിച്ചത് ബൈക്ക് യാത്രികരുടെ പുറത്ത്; ബോംബാണെന്ന് കരുതി പരിഭ്രാന്തി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ അന്തരീക്ഷ പഠന ഉപകരണം പതിച്ചത് ബൈക്ക് യാത്രികരുടെ പുറത്ത്. ഇത് ഏറെ നേരം പരിഭ്രാന്തി പരത്തി. പള്ളിക്കല്‍ പാരിപ്പള്ളി റോഡില്‍ കെട്ടിടം മുക്ക് ജംക്ഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല. ഹൈഡ്രജന്‍ ബലൂണില്‍ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂണ്‍ പൊട്ടി നിലത്ത് പതിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ അതിന്റെ മോട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ ബോംബാണെന്ന് പരിഭ്രമിച്ച ബൈക്ക് യാത്രികര്‍ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ …

കുമ്പള, ഭാസ്‌കര നഗറില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി; അരലക്ഷം രൂപയുടെ നഷ്ടം, മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കാസര്‍കോട്: ഓട്ടം കഴിഞ്ഞ ശേഷം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നു രണ്ടു ബാറ്ററികള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ ഭാസ്‌കര നഗറിലെ ഗുരു പ്രസാദിന്റെ പരാതി പ്രകാരമാണ് അന്വേഷണം. വെള്ളിയാഴ്ച വൈകുന്നേരം ഓട്ടം കഴിഞ്ഞ ശേഷം വീട്ടിനു സമീപത്തെ റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു ലോറി. ശനിയാഴ്ച രാവിലെ ലോറിയെടുക്കാന്‍ എത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയ കാര്യം അറിഞ്ഞതെന്നു ഗുരുപ്രസാദ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി …

സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

കാസര്‍കോട്: കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ഒന്‍പതു വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെയില്‍ പിടിയില്‍. മലപ്പുറം, പൂക്കോട്ടുപാടം, കരുളായിലെ ചെട്ടിയില്‍ സ്വദേശി തെക്കും പുറത്തു ജമാലുദ്ദീ(50)നെയാണ് നിലമ്പൂര്‍ ഡിവൈ. എസ്. പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൈവളിഗെയില്‍ ഒളിവില്‍ താമസിച്ച് ടാപ്പിംഗ് ജോലി ചെയ്തു വരികയായിരുന്നു ജമാലുദ്ദീന്‍. ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം പൈവളിഗെയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റു …

പണം കൊടുക്കാത്ത വിരോധം:ചെങ്കള, പാണലത്ത് പിതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

കാസര്‍കോട്: പണം കൊടുക്കാത്ത വിരോധത്തില്‍ പിതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ മകനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. തെക്കില്‍, ബെണ്ടിച്ചാല്‍, തായല്‍ ഹൗസിലെ അഹമ്മദ് ഇര്‍ഫാദി (28)നെയാണ് ഇന്‍സ്‌പെക്ടര്‍ എം വി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തതത്. ചെങ്കള, പാണലം, തൊട്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (51) ആണ് വധശ്രമത്തിനു ഇരയായത്. രണ്ടാമത്തെ മകനായ അഹമ്മദ് ഇര്‍ഫാദിന്റെ ഉപദ്രവം കാരണം ഇദ്ദേഹം കുറേ കാലമായി ഭാര്യയ്‌ക്കൊപ്പം പാണലത്തെ ബന്ധുവീട്ടിലാണ് താമസം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് …

വീട്ടില്‍ അതിക്രമിച്ച് കയറി 10 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; തടയാന്‍ ചെന്ന മാതാവിനും കുത്തേറ്റു

സേലം: വീട്ടില്‍ അതിക്രമിച്ച് കയറി 10 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. സേലം സ്വദേശി യൂഷ്‌കന്ദ് ആണ് മരിച്ചത്. ശരീരമാസകലം കുത്തേറ്റ യൂഷ്‌കന്ദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മാതാവും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലെത്തിയ അജ്ഞാതന്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തടയാന്‍ ചെന്ന മാതാവ് സത്യയ്ക്കും(45) കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സത്യയെ സേലം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിക്കടിമയായ യുവാവാണ് അക്രമം നടത്തിയതെന്നും അക്രമത്തിനുശേഷം ഇയാള്‍ കടന്നുകളഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. അക്രമിയെ …

ബന്തിയോട് മള്ളങ്കൈ സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ബന്തിയോട്, മള്ളങ്കൈ സ്വദേശി സൗദി അറേബ്യയില്‍ കുഴഞ്ഞു വീണു മരിച്ചു. 22 വര്‍ഷമായി സൗദിയിലെ അബഹയില്‍ കഫ്റ്റീരിയ നടത്തി വരികയായിരുന്ന മുഹമ്മദ് ഫാറൂഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കഫ്റ്റീരിയയില്‍ കുഴഞ്ഞു വീണു മരിച്ചുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. അവധിക്ക് നാട്ടിലെത്തി പെരുന്നാള്‍ പിറ്റേന്നാളാണ് മുഹമ്മദ് ഫാറൂഖ് തിരികെ സൗദി അറേബ്യയിലേക്ക് പോയത്.പരേതനായ മുഹമ്മദ് ഹാജി-ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കള്‍: ഫാഹിഖ്, ഫലഖ്, ഉറൈഖ്, …

കണ്ണൂർ, കേളകത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു: കൊല്ലപ്പെട്ടത് മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗം, മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കണ്ണൂർ: അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കേളകം കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച കണ്ണൂർജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം..ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്‌റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത് ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നു പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ …

പെ ടി​ എം ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

മും​ബൈ: പെടി​എം പെ​യ്‌​മ​ന്‍റ് ബാ​ങ്ക് ലൈ​സ​ൻ​സ് റി​സ​ർ​വ് ബാ​ങ്ക് റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 24 മു​ത​ൽ നിലവിൽ വരത്തക്കവിധമാണ് ഉ​ത്ത​ര​വ് . ഇ​ത​നു​സ​രി​ച്ച് പെ ടി​എം പെ​യ്‌​മ​ന്‍റ് ബാ​ങ്കി​ന് ബി​സി​ന​സ് ന​ട​ത്താ​നുള്ള അ​നു​മ​തി ഇല്ലാതായി.ക​ർശന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കും. നി​ക്ഷേ​പ​ക​ർ​ക്ക് നി​ല​വി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. പെടി​എം ആ​പ്പ്‌ വ​ഴി​യു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ളെ ലൈ​സ​ൻ​സ്‌ റ​ദ്ദാ​ക്കൽ ബാ​ധി​ക്കി​ല്ലെന്നു അറിയിപ്പിൽ പറഞ്ഞു.

വീടിന് തീവെച്ച സംഭവം : പ്രതികളെ ഉടൻ പിടികൂടണം: മുസ്ലിം ലീഗ്

ചെർക്കള : ചെർക്കളയിലെ യൂത്ത് ലീഗ് പ്രവർത്തകൻ സൈഫുദ്ദീന്റെ വീടിനും ഇരു ചക്ര വാഹനത്തിനും തീവെച്ച ക്രിമിനലുകളെ ഉടൻ പിടികൂടണമെന്ന് മുസ്ലിം ലീഗ് ചെർക്കള ടൗൺ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.ശാന്തിയും സമാധാനവും സൗഹൃദവും നിലനിൽക്കുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അക്രമമാണോ ഇതെന്ന് അന്വേഷിച്ച് കണ്ടെത്തണം . പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണോ അല്ലെങ്കിൽ സാമൂഹ്യദ്രോഹികളാണോ എന്നതും സ്ഥിരീകരിക്കണം. പിന്നിൽ പ്രവർത്തിച്ചത് ആരായാലും കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടി നിയമത്തിനു മുമ്പിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും …

വേനൽ മഴയും ഉപകാരപ്പെട്ടില്ല: പുഴകൾ വറ്റിവരണ്ടു;ജില്ല കടുത്ത വരൾച്ചയിലേക്ക്; കുടിവെള്ളക്ഷാമം രൂക്ഷം

കാസർകോട്: വേനൽ മഴ ശക്തമാകാത്തതിനെത്തുടർന്നു പുഴകളും, ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ ജില്ല കടുത്ത വരൾച്ചയിലേക്കും, രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കും നീങ്ങുന്നു. കടുത്ത വേനലിൽ ചൂട് അതീവ അസഹ്യമായി ക്കഴിഞ്ഞു. ജനം വെന്തുരുകുമ്പോൾ കുടിവെള്ളക്ഷാമം കൂടി നേരിടുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമായി മാറി. കാർഷികാവശങ്ങൾക്കുള്ള വെള്ളം ലഭിക്കാതായതോടെ കർഷകരും പ്രതിസന്ധിയിലാണ്. പുഴകൾ വറ്റി വരേണ്ടതോടെ ഇവിടെനിന്ന് കൃഷി ആവശ്യത്തിന് എ ടുത്തിരുന്ന വെള്ളവും കിട്ടാതെയായി. കുടിവെള്ള ക്ഷാമത്തിൽ ജനങ്ങൾ തെരുവിൽ ഇറങ്ങാൻ തുടങ്ങിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം …

കുമ്പളയിലെ വൈദ്യുതി തടസ്സം: ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്

കുമ്പള: കുമ്പള പഞ്ചായത്തിലെ വ്യാപകമായ വൈദ്യുതി തടസ്സത്തിനെതിരെ ഉടൻ നടപടിയെടുത്തില്ലെങ്കിൽ അതിരൂക്ഷമായ സമരത്തിനു ബി.ജെ.പി.നേതൃത്വം നൽകുമെന്നു പാർട്ടി പഞ്ചായത്തു കമ്മിറ്റി മുന്നറിയിച്ചു. വൈദ്യു തി തടസ്സം മൂലം കൃഷിക്കാരും, വ്യാപാരികളും, സാധാരണക്കാരായ വീട്ടമ്മമാരും ദുരിതം അനുഭവിക്കുകയാണെന്ന് യോഗം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്ഈഅവസ്ഥക്കു കാരണമെന്ന് യോഗം ആരോപിച്ചു. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ നിലപാടമായി ബിജെപി മുമ്പോട്ട് വരുമെന്ന് യോഗം ആവർത്തിച്ച് അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുജിത്ത് റൈ അധ്യക്ഷത വഹിച്ചു. മണ്ഡലം …