വേനല്‍മഴ എത്തുന്നു; കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ 4 ജില്ലകളില്‍ 29ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്കു സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 29ന് ബുധനാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വേനല്‍ മഴയെത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിച്ചു.
മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page