കന്തലായം യൂസുഫ് അന്തരിച്ചു

ഉപ്പള: ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് ട്രഷററും, മുഹിമ്മാത്ത് സഹകാരിയും ആയിരുന്ന കന്തലായം യൂസുഫ് (85) അന്തരിച്ചു. ഭാര്യപരേതയായ ബീഫാത്തിമ.മക്കള്‍: മുഹമ്മദ്, സിദ്ദിഖ് (സൗദി), ഹമീദ് (അബൂദാബി), ആയിഷ, നഫീസ, ജമീല, റുഖിയ, ആസ്യമ്മ.മരുമക്കള്‍: മുഹമ്മദ് ഉളുവാര്‍, അബ്ദുല്‍ റഹ്‌മാന്‍ ഒടുവാര്‍, അഹ്‌മദ് ചെങ്കള, യൂസുഫ് കാഞ്ഞങ്ങാട്, മുഹമ്മദ് കളത്തൂര്‍, ഫാത്തിമ സുബൈക്കട്ട, നസീറ മുട്ടം, ഹസീന മാന്യ.സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, കുഞ്ഞമ്മദ്, ബീഫാത്തിമ പെര്‍ള, കുഞ്ഞലിമ്മ പെറുവായി.

രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

ബെംഗളൂരു: രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. ഖാനപൂര്‍ താലൂക്കിലെ നന്ദ്ഗഡ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. കൃഷ്ണ പാട്ടീല്‍(34) എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലി(32) നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭാര്യ വീട്ടില്‍ നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ എതിര്‍ത്തിരുന്നു. സാരി ധരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. എന്നാല്‍ ഭാര്യയ്ക്ക് നൈറ്റി ധരിക്കുന്നതായിരുന്നു ഇഷ്ടം. ഇതേ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ പതിവായി വഴക്ക് നടന്നിരുന്നുവെന്ന് ബന്ധുക്കള്‍ …

19 കാരി ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ചു; നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ച 19 കാരി നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റായ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് സംഭവം. ദേവനഹള്ളിയില്‍ കമ്പനിയിലെ ജീവനക്കാരിയായ രേണുകയാണ് ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ബാഗില്‍ ഉപേക്ഷിച്ചു. അവിവാഹിതയായ 19കാരി നാണക്കേടും അപമാനവും ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിനെ അറിയിച്ചു. മന:പൂര്‍വമല്ല ശുചിമുറിയില്‍ പ്രസവിച്ചതെന്നും അവര്‍ പറഞ്ഞു. മറ്റൊരു ജീവനക്കാരി ശുചിമുറിയില്‍ പോയപ്പോള്‍ ചോരപ്പാടുകള്‍ കണ്ട് സംശയം തോന്നി …

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; മാതാപിതാക്കളോട് സംസാരിച്ചു; സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍

തൃശൂര്‍: പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ കടമ്പോട്ടെ അനോഷി(10) ന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍. അങ്കമാലി ആശുപത്രിയില്‍ കഴിയുന്ന അനോഷ് മാതാപിതാക്കളായ സില്‍ജോയുമായും ജോണ്‍സിയുമായും സംസാരിച്ചുവെന്നും സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. വീഡിയോ കോളില്‍ അമ്മൂമ്മയുമായും ചേച്ചിയുമായും സംസാരിച്ചു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവച്ചു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും നല്ല മാറ്റമാണെന്ന് ഡോക്ടര്‍മാര്‍ …

ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീയിട്ട കേസ്; അന്വേഷണം രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തീവച്ചതിനു പിന്നില്‍ രണ്ടംഗ സംഘമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അക്രമം നടന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം.കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും മുന്‍വശത്തെ വാതിലും ജനലും കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്.

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു

മലപ്പുറം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്കാണ് പൊള്ളലേറ്റത്. കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ചൂട് അനുഭവപ്പെടുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

ഡയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഈവനിംഗ് ക്ലിനിക് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും

കാസർകോട്:കാസർകോട്, പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഡയ ലൈഫ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഈവനിംഗ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ( സമയംവൈകുന്നേരം 6 മണി മുതൽ രാത്രി 9 മണിവരെ ).ഈവനിംഗ് ക്ലിനിക് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു. ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോ. മൊയ്‌തീൻ കുഞ്ഞി ഐ കെ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ജനറൽ സർജറി അസ്ഥിരോഗം, ശിശു രോഗം , ജനറൽ മെഡിസിൻ …

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകൾക്ക് പരിക്ക്

പി പി ചെറിയാൻ ബർബാങ്ക് (കാലിഫോർണിയ): കാലിഫോർണിയയിലെ ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ആരതി വർമ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മകൾ മീര വർമ്മ ചികിത്സയിലാണ്. ഏപ്രിൽ 20-ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ സെർജിയോ ഫ്രെയറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് …

വിവാഹ പരസ്യം നല്‍കി 59 കാരിയെ പീഡിപ്പിച്ചു; ചിറ്റാരിക്കാല്‍, പാലാവയല്‍ സ്വദേശി അറസ്റ്റില്‍, പ്രതിക്കെതിരെ നിരവധി പരാതികൾ

കൊച്ചി: വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ട 59 കാരിയെ ലോഡ്ജ് മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാവയല്‍ നെടുങ്ങനാല്‍ സന്തോഷ് ജോസി (58)നെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം, കലൂരില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു സന്തോഷ് ജോസ്.പരസ്യങ്ങള്‍ വഴി വിവാഹാലോചന ക്ഷണിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണിയല്‍ സൈറ്റ് വഴി നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണ് ആലപ്പുഴ …

നിയമസഭ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടര്‍മാരുടെ നീണ്ട നിര; പ്രമുഖരെല്ലാം വോട്ട് ചെയ്തു; ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ്

ചെന്നൈ / കൊല്‍ക്കത്ത: തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ചെന്നൈ നഗരത്തില്‍ താരതമ്യേന സാവധാനത്തിലാണ് പോളിംഗ് തുടങ്ങിയതെങ്കിലും ഗ്രാമീണ മേഖലകളില്‍ വോട്ടര്‍മാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യുവ വോട്ടര്‍മാരും വനിതാ വോട്ടര്‍മാരും ബൂത്തുകളിലേക്ക് എത്തുന്നുണ്ട്. സിനിമ- രാഷ്ട്രീയ മേഖലകളിലുള്ളവര്‍ രാവിലെ തന്നെ ബൂത്തിലെത്തി വോട്ടു ചെയ്തു. നടിയും ബിജെപി നേതാവുമായ ഖുശ്ബു കുടുംബത്തിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ടി.വി.കെ അധ്യക്ഷന്‍ വിജയ്, കമല്‍ ഹാസന്‍, രജനികാന്ത്, അജിത്, തൃഷ, സംഗീതജ്ഞന്‍ …

വീട്ടിനകത്ത് ഉറങ്ങികിടക്കുകയായിരുന്ന എട്ടുവയസ്സുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന എട്ടുവയസ്സുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴിലെ ദില്‍ഷന്‍ (8) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മാതാപിതാക്കളായ അനുപമയും ദിലീപും ഉണര്‍ന്നത്. കുട്ടിയെ പരിശോധിച്ചപ്പോള്‍ പാമ്പ് കടിച്ചതിന്റെ പാടു കണ്ടു. ഉടന്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇഞ്ചക്ഷൻ നൽകിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.തൃശൂര്‍ കോടാലിക്ക് …

നടിയും ഇന്‍ഫ് ളുവന്‍സറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാന: നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. യുപി സ്വദേശിനിയാണ് ഇവര്‍. അമ്പതിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ദിവ്യാങ്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 1.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.

ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനായില്ല; കുസാറ്റിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍

കളമശേരി: ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനാകാത്തതിലുള്ള മനപ്രയാസമെന്ന് പറയുന്നു കുസാറ്റിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി ആലപ്പുഴ കുമാരപുരത്തെ ദിലീപ് – പ്രന്‍സി ദമ്പതികളുടെ മകന്‍ ഡി. ധനുഷ്(21) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു കോളേജ് അധികൃതര്‍ ധനുഷിനോട് ഹാജര്‍ കുറവ് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമയമായിട്ടും ധനുഷ് എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ …

കാരഗുളികന്‍ തെയ്യം കാണാന്‍ പോയ 15 കാരന്റെ കാലില്‍ പടക്കത്തിന്റെ ചീള് തുളച്ചു കയറി; ചോദ്യം ചെയ്ത കുട്ടിയെയും മാതാപിതാക്കളെയും ആക്രമിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാരഗുളികന്‍ തെയ്യം കാണാന്‍ പോയ പതിനഞ്ചുകാരന്റെ കാലിലേയ്ക്ക് പടക്കത്തിന്റെ ചീള് തുളച്ചു കയറി. ഇതു ചോദ്യം ചെയ്ത കുട്ടിയെയും മാതാപിതാക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഉപ്പിലക്കൈ, അടുക്കത്തുപ്പറമ്പിലെ 15 കാരന്റെ പരാതിയില്‍ പുതുക്കൈ സ്വദേശികളായ അഭിലാഷ്, ഷിബു, ഷിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചതുരക്കിണര്‍ കാരഗുളികന്‍ ദൈവസ്ഥാനത്തിനു സമീപത്താണ് സംഭവം. തെയ്യം കാണാനാണ് പതിനഞ്ചുകാരന്‍ ഇവിടെ എത്തിയത്. തെയ്യം കണ്ടു കൊണ്ടിരിക്കെ പൊട്ടിച്ച പടക്കത്തിന്റെ ചീള് പതിനഞ്ചുകാരന്റെ …

പടക്കം വാങ്ങാന്‍ പണം നല്‍കിയില്ല; കീഴൂരില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി മൂക്കിന് ഇരുമ്പുവടി കൊണ്ട് അടിച്ചതായി പരാതി

കാസര്‍കോട്: പടക്കം വാങ്ങാന്‍ പണം നല്‍കാത്ത വിരോധം മൂലമെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ചെമ്പിരിക്ക എ എം ഹൗസിലെ അഹമ്മദ് മിഗ്ദാദ് (32) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇസ്മയില്‍, സുഹൈല്‍, സാദിഖ് എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കീഴൂരിലാണ് കേസിനാസ്പദമായ സംഭവം. അഹമ്മദ് മി ഗ്ദാദിനെ തടഞ്ഞു നിര്‍ത്തിയ ശേഷം മൂവരും ചേര്‍ന്ന് ഇരുമ്പു വടികൊണ്ട് മൂക്കിനു അടിക്കുകയും …

8 വയസ്സുകാരൻ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം: മലപ്പുറം വേങ്ങരയിൽ നിന്ന് കുമരകത്ത് വിനോദസഞ്ചാരത്തിന്എത്തിയ ഒരു കുടുംബത്തിലെ 29 അംഗങ്ങളിൽ പെട്ട എട്ടുവയസ്സുകാരൻ ഇന്നലെ വൈകിട്ട് സ്വകാര്യ നീന്തൽ കു ളത്തിൽ മുങ്ങി മരിച്ചു. നെഹാൻ എന്ന എട്ടു വയസുകാരനാണ് ദാ രുണയായി മരിച്ചത്. അപകട സമയത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ കുടുംബാംഗങ്ങളായ പത്തോളം പേർ കു ളിക്കുന്നുണ്ടായിരുന്നു വെന്ന് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

പ്രശസ്ത നൃത്ത കലാ ഗവേഷകനും യോഗ പരിശീലകനുമായ ആർ കെ കാനായി മരിച്ച നിലയിൽ

ചെറുവത്തൂർ: പ്രശസ്ത യോഗ പരിശീലകനും നൃത്ത ഗവേഷകനുമായ ആർ കെ കാനായി (60)യെ പിലിക്കോട്ഏച്ചിക്കൊവ്വലിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുച്ചുപ്പുടി,ഭരതനാട്യം, ദേശീയ നൃത്തരൂപങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.മികച്ച യോഗ പരിശീലകനുമായിരുന്നു.ആർ. കെ.കാനായി എന്ന് പ്രശസ്തനായ രാധാകൃഷ്ണൻ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. ഹോട്ടലുകാർ കൊണ്ടുവെച്ച ഭക്ഷണസാധനങ്ങൾദിവസങ്ങളായി റൂമിനു പുറത്തിരിക്കുന്നതിൽ സംശയം തോന്നിയ അവർ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. കരിവെള്ളൂ രിലുള്ള സഹോദരി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്.

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച: ലക്ഷങ്ങളുടെ സ്വർ ണ്ണാഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാ ഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടി പുളിക്കൽ കനകമല ജ്വല്ലറിയിലാണ്‌ ഇന്നലെ പട്ടാപ്പകൽ സിനിമ സ്റ്റൈൽ മോഷണം നടന്നത്. സ്വർണാഭരണങ്ങൾ വാങ്ങാൻ എന്ന ഭാവേ ന ജ്വല്ലറിയിൽ കയറിയ ആൾ വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ആവശ്യപ്പെടുകയും ജീവനക്കാർ അത് എടുത്ത് വയ്ക്കുകയും ആയിരുന്നു. ഇതിനിടയിൽ മൂന്ന് വളകൾ കയ്യിലെടുത്ത അയാൾ അതുമായി ഞൊടിയിടയിൽ ജ്വല്ലറി യിൽ നിന്ന് പുറത്തേക്കോടി. അതേസമയം തന്നെ പുറത്ത് സ്റ്റാർട്ട് ആക്കി നിർത്തിയിരുന്ന ബൈക്കിൽ …