കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു; മകൾക്ക് പരിക്ക്

പി പി ചെറിയാൻ

ബർബാങ്ക് (കാലിഫോർണിയ): കാലിഫോർണിയയിലെ ബർബാങ്കിൽ ഇന്ത്യൻ വംശജയായ അധ്യാപിക കുത്തേറ്റ് മരിച്ചു. ബ്രെറ്റ് ഹാർട്ട് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ആരതി വർമ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മകൾ മീര വർമ്മ ചികിത്സയിലാണ്.

ഏപ്രിൽ 20-ന് ബർബാങ്കിലെ നോർത്ത് ബ്രൈറ്റൺ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ സെർജിയോ ഫ്രെയറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
. ആർതിയുടെ ഭർത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു.

മാനസികാരോഗ്യ മേഖലയിലെ സജീവ പ്രവർത്തകയാണ് പരിക്കേറ്റ മീര വർമ്മ. ബർബാങ്ക് മേഖലയിലെ ഇന്ത്യൻ സമൂഹത്തെയും സഹപ്രവർത്തകരെയും ഈ ദാരുണ സംഭവം ഏറെ ഞെട്ടിച്ചിരിക്കുകയാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page