ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനായില്ല; കുസാറ്റിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍

കളമശേരി: ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനാകാത്തതിലുള്ള മനപ്രയാസമെന്ന് പറയുന്നു കുസാറ്റിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി ആലപ്പുഴ കുമാരപുരത്തെ ദിലീപ് – പ്രന്‍സി ദമ്പതികളുടെ മകന്‍ ഡി. ധനുഷ്(21) ആണ് മരിച്ചത്.

ബുധനാഴ്ചയായിരുന്നു കോളേജ് അധികൃതര്‍ ധനുഷിനോട് ഹാജര്‍ കുറവ് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമയമായിട്ടും ധനുഷ് എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ധീരജ് സഹോദരനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page