സംരക്ഷണത്തിന് പദ്ധതികളോ, സഹായമോ ഇല്ല: ജില്ലയിലെ മുളങ്കാടുകൾ മൂളുന്നു

കാസർകോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അലങ്കാരമായി നിൽക്കുന്ന മുളങ്കാടുകൾ സംരക്ഷിക്കാനോ, സഹായിക്കാനോ പദ്ധതികൾ ഇല്ലാത്തത് ഇത് വെച്ചുപിടിപ്പിക്കുന്ന വർക്ക് സങ്കട മുണ്ടാക്കുന്നു.നദീതീരങ്ങളെ ബലപ്പെടുത്താനും, വീട്ടുപറമ്പുകൾ സംരക്ഷിക്കുന്നതിനുമാണ് കൃഷിക്കാർ ഉൾപ്പെടെയുള്ളവർ ഒരു കാലത്ത് മുളങ്കാടുകൾ വെച്ചു പിടിപ്പിച്ചിരുന്നത്.ഇത് പിന്നീട് വലിയൊരു വരുമാനം കൂടിയായത് ഇവർക്ക് സന്തോഷവും നൽകിയിരുന്നു. അതുകൊണ്ടുതന്നെ അവർ ഇതിനെ സംരക്ഷിച്ചു പോന്നു. പലയിടങ്ങളിൽ നിന്നും മുളകൾ തേടി ഇവരുടെ വീടുകളിൽ എത്തുന്നവർ ഏറെയാണ്. ഉത്സവാഘോഷങ്ങളിലും മറ്റും പരിസ്ഥിതിക്ക് അനുയോജ്യമായ കുടിലുകളും,കടകളും ഉണ്ടാക്കുന്നതിനു മുളകൾ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു.ക്ഷേത്രങ്ങളിലെ പല …

കാസർകോട്ട് വീണ്ടും പിറ്റ് എൻ ഡി പി എസ് ആക്ഷൻ; അഞ്ചോളം മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി

കാസർകോട്: ജില്ലയിൽ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് എൻ ഡി പി എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ബങ്കര മഞ്ചേശ്വരം സ്വദേശി അബൂബക്കർ എം.ആബിദി (26) നെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ പൂജപ്പുര സെൻട്രൽജയിലിലേയ്ക്ക് മാറ്റി.മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അബൂബക്കർ ആബിദിനെതിരെ നിലവിൽ അഞ്ച് മയക്കുമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അധികൃതർ അറിയിച്ചു. 2025ൽ മാത്രം ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.ലഹരി മരുന്ന് വിൽപ്പനയിലും …

അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26 നാളെ മുതൽ

കുമ്പള: അവധിക്കാലം അടിച്ചു പൊളിക്കാൻ ഉപ്പള എക്സ്പോ-26 നാളെ ആരംഭിക്കും. ഏഷ്യൻ ടൂർസ് ആൻ്റ് ട്രാവൽസ് ഇരിട്ടി ആണ് പരിപാടി സ്പോൻസർ ചെയ്യുന്നത്.വൈകുന്നേരം മൂന്നുമണി മുതൽ രാത്രി 10.30 വരെ പരിപാടികൾ നടക്കും. രാത്രി എട്ടു മണി മുതൽ 10.30 വരെ ഓരോ ദിവസവും മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.കുട്ടികൾക്കും മുതിർന്ന വർക്കും വൈവിധ്യമാർന്ന മത്സര പരിപാടികളും തത്സമയ സമ്മാന വിതരണവും നടക്കും.പരിപാടിയുടെ ഭാഗമായി ഫ്ലവർ ഷോയും അപൂർവങ്ങളായ പൂചെടികൾ ഉൾപ്പെടെയുള്ള …

തമിഴ് നാട്ടിലും പശ്ചിമ ബംഗാളിലും മികച്ച പോളിംഗ്; ബംഗാളില്‍ പലയിടങ്ങളിലും അക്രമം

ചെന്നൈ: ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. തമിഴ് നാട്ടില്‍ മൂന്നു മണി വരെയുള്ള പോളിങ് നിരക്ക് പുറത്തുവിട്ടപ്പോള്‍ 70% കടന്നു. കഴിഞ്ഞ തവണ ഈ മണിക്കൂറുകളില്‍ 55.35 ശതമാനമായിരുന്നു പോളിങ്. ആകെ പോളിങ് 85% കടക്കുമെന്നാണ് സൂചന. ചെന്നൈയില്‍ 68% പേര്‍ വോട്ടു ചെയ്തു. തമിഴ് നാട്ടില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പശ്ചിമബംഗാളില്‍ മൂന്ന് മണിവരെ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ആകെയുള്ള 294 …

ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

കൊല്ലം: ആറാം ക്ലാസ് വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം കുണ്ടറയ്ക്ക് സമീപം കൊച്ചു പ്ലാമൂട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ആദിദേവാണ് (12) മരിച്ചത്. വീടിന് സമീപം ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന മെഷിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിന്നാലെ പ്രദേശവാസികളെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു; ഇടിയേറ്റ് യുവാവ്25 മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു

ഹരിയാന: വിവാഹ ചടങ്ങില്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു. റാനിയയിലെ അഭോലി ഗ്രാമവാസിയായ മല്‍ക്കിത് എന്ന അജയ് കുമാറാണ്(22) മരിച്ചത്. ഹരിയാനയിലെ സിര്‍സ ഹിസാര്‍ റോഡിലെ റിസോര്‍ട്ടിന് മുന്നിലാണ് അപകടം. വാഹനം ഇടിച്ച് ഇരുപത്തഞ്ചടിയോളം ഉയരത്തില്‍ തെറിച്ച ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ റിട്‌സ് കാറിന്റെ ഡ്രൈവറെ പിന്നീട് പൊലീസ് …

കടബാധ്യത: വളര്‍ത്തുനായക്ക് വിഷം നല്‍കിയശേഷം റിയല്‍ എസ്റ്റേറ്റ് ഏജന്റ് സ്വയം ജീവനൊടുക്കി

ന്യൂഡല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റ് വളര്‍ത്തുനായക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. നിഖില്‍ അറോറ(33) എന്ന യുവാവാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട തന്റെ വളര്‍ത്തുനായ ‘പ്രേമി’ക്ക് വിഷം നല്‍കിയശേഷം സ്വയം ജീവനൊടുക്കിയത്. ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ നായയ്‌ക്കൊപ്പമായിരുന്നു അറോറ താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കേണ്ടി വന്നതിനാല്‍ കടബാധ്യതയിലായിരുന്ന അറോറ അടുത്തിടെയാണ് വീട് വിറ്റത്. എന്നാല്‍ കടം പൂര്‍ണമായും വീട്ടാന്‍ കഴിഞ്ഞില്ല. ഇതിലുള്ള മനപ്രയാസത്തിലായിരുന്നു അറോറ. ബുധനാഴ്ച സുഹൃത്ത് ധീരജിന്റെ …

ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ ചെങ്കളയിലെ അഞ്ചു വയസ്സുകാരി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാംമൈല്‍ തൈവളപ്പിലെ താഹിര്‍ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ (അഞ്ച്)ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഏപ്രില്‍ 18ന് വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലാണ് അപകടമുണ്ടായത്. ഉമ്മൂമ്മ കാസര്‍കോട് അഡുക്കത്ത് ബയലിലെ നഫീസക്കൊപ്പം ഒരു മരണവീട്ടില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നഫീസയും ചികിത്സയിലാണ്.ഫാത്തിമത്ത് ഇഷാന്‍ സഹോദരിയാണ്. …

കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു; ഹെല്‍മറ്റ് മനു അറസ്റ്റില്‍

തിരുവനന്തപുരം: കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വര്‍ക്കല മുട്ടപ്പലം സ്വദേശി ഹെല്‍മറ്റ് മനു എന്ന മനുവാണ് (26) അറസ്റ്റിലായത്. മറ്റൊരു കേസില്‍പെട്ട് ജയിലിലായിരുന്ന മനു ജാമ്യത്തിലിറങ്ങിയശേഷം വീട്ടിലെത്തി. ഈ സമയം മുട്ടപ്പലം സ്വദേശിനിയായ ഷീബ അവിടെ ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. ഇതില്‍ പ്രകോപിതനായ മനു, റബ്ബര്‍ വെട്ടുന്ന കത്തി എടുത്ത് ഷീബയുടെ വലത് കൈയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ ഷീബ പൊലീസില്‍ പരാതി …

ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകം; പെണ്‍കുട്ടിയെ വലിച്ചിഴച്ച് വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാനും ശ്രമം; പ്രതി മോഷ്ടിച്ചത് 2 ലക്ഷം രൂപയും ആഭരണങ്ങളും

ന്യൂഡല്‍ഹി: ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന രാഹുല്‍ മീണ (19) യാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മീണയെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 6:49 നും 7:20 നും ഇടയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്താണ് പ്രതി കൊലപാതകം നടത്തിയത്. പീഡന ശ്രമം യുവതി എതിര്‍ത്തപ്പോള്‍ വടികൊണ്ട് അടിക്കുകയും മൊബൈല്‍ …

നിത്യപയോഗ സാധനങ്ങൾക്കു തോന്നിയ വില : എ.അബ്ദുൽ റഹ്മാൻ

കാസർകോട്: നിത്യപയോഗ സാധനങ്ങൾക്ക് തോന്നിയ പോലെ വില വില വർദ്ധിപ്പിച്ചു ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കേണ്ട അധികാരികൾ കണ്ണും വായും പൊത്തിപ്പിടിച്ചു മൗനികളായി ഇരിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ അപലപിച്ചു. ഹോട്ടലുകളിൽ ചായക്കും പലഹാരങ്ങൾക്കും ഉൾപ്പടെ മിക്ക സാധനങ്ങൾക്കും തോന്നിയപോലെയാണ് വില ഈടാക്കുന്നത്‌ . പാചക വാതകത്തിൻ്റെ ലഭ്യതക്കുറവും വില വർദ്ധനവും കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്.ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്കും പാനീയങ്ങൾക്കും വില വർദ്ധിപ്പിക്കുമ്പോൾ ഏകീകരിച്ച നിരക്കായിരുന്നു …

കരുണയുള്ളവരേ മിഴി തുറക്കൂ…; പക്ഷാഘാതം മൂലം ശരീരം തളര്‍ന്ന് ദുരിതകിടക്കയിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

കാസര്‍കോട്: ഗള്‍ഫിലെ ജോലിക്കിടയില്‍ പക്ഷാഘാതം ഉണ്ടായി ശരീരം പൂര്‍ണ്ണമായും തളര്‍ന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. പെരിയ, ആയമ്പാറ, കാനത്തിങ്കാലിലെ പരേതനായ നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ രവി (42)യാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രവിക്ക് വിദഗ്ദ്ധ ചികിത്സ നൽകി സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ രവി കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫില്‍ എത്തിയത്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയതിനു …

ദേശീയ പാത വികസനം മോട്ടോർ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകരുത് :ടാക്സി ആൻഡ് ലൈറ്റ് വെഹിക്കിൾ യൂണിയൻ (ബി എം എസ് )

കാസർകോട്:ദേശീയ പാതാവികസനത്തിന്റെ പേരിൽ മോട്ടോർ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതർ അവസാനിപ്പിക്കണമെന്ന് ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കൾ യൂണിയൻ (ബി എം എസ്‌ )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുനിൽ വാഴക്കോട് അധ്യക്ഷത വഹിച്ചു .. ബി എം എസ്‌ ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. അനിൽ ബി നായർ, ഹരീഷ് കുതിരപ്പാടി , രാജേഷ് പൊള്ളക്കട, രാജീവൻ മാവുങ്കാൽ, ഗീത ബാലകൃഷ്ണൻ പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽ വാഴക്കോട് …

കിണര്‍ പണിക്കിടയില്‍ സൂര്യാഘാതം; യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് സൂര്യാഘാതമേറ്റു മരിച്ചു. ചെമ്പിലോട്, പള്ളിപ്പൊയില്‍ കൃഷ്ണ നിവാസില്‍ സനല്‍ കുമാര്‍(26) ആണ് മരിച്ചത്. കിണര്‍ പണിക്കിടയിലാണ് സൂര്യാഘാതമേറ്റത്. സുഹൃത്തും അയല്‍വാസിയുമായ ബൈജുവിന്റെ വീട്ടിലെ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ സനൽകുമാർ ബുധനാഴ്ച ഉച്ചയ്ക്ക് ആണ് കുഴഞ്ഞു വീണത്. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞികൃഷ്ണന്‍-സതി ദമ്പതികളുടെ മകനാണ്. ഭാര്യ: ആതിര. മക്കള്‍: ശിവ രുദ്ര. ദയാനു.മലപ്പുറത്തു നാലു വയസ്സുകാരിയെ …

പ്രവാസികളുടെ ആശങ്ക അകറ്റാൻസർക്കാർ ഇടപെടണം:കെ എൻ എം

കാസർക്കോട്: പശ്ചിമേഷൻ യുദ്ധ സാഹചര്യങ്ങൾ സങ്കീർണ്ണമായിക്കൊണ്ടിരിക്കെപ്രവാസികളുടെ ആശങ്കകൾ അകറ്റാൻകേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് കെ എൻ എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ അതിജീവിക്കുന്നതിനു പ്രവാസികൾക്കൊപ്പം രാജ്യം ഉണ്ടാകും എന്ന ധൈര്യവും ആത്മവിശ്വാസവും ആണ് അവർക്ക് പകർന്നു നൽകേണ്ടതിന്നു യോഗംഅഭിപ്രായപ്പെട്ടു.മൊയ്തീൻ ബാവ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സൈനുദ്ദീൻ എ പി ഉദ്ഘാടനം ചെയ്തുഷെരീഫ് ,മണ്ഡലം സെക്രട്ടറി ബഷീർ കൊല്ലംമ്പാടി, ഡോ: കെ.പി അഹമദ് , അബ്ദുറഹ്മാൻ അരിമല അബ്ദുജലീൽ എ കെ , അലി …

തൃശൂര്‍ പൂരം വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താന്‍ ധാരണയായി. ആഘോഷങ്ങളെല്ലാം ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂര്‍ നേരമായിരുന്നു കുടമാറ്റം. പത്തില്‍ താഴെ കുടകള്‍ മാത്രമാണ് ഉണ്ടായിരിക്കുക തൃശ്ശൂര്‍ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ …

ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു

പി പി ചെറിയാൻ വാഷിംഗ്ടൺ: യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസി ക്യൂബ സന്ദർശിച്ചതും കമ്യൂണിസ്റ്റ് അനുകൂല നിലപാടുകൾ സ്വീകരിച്ചതും വലിയ ചർച്ചയാകുന്നു. ഇൽഹാൻ ഒമറിന്റെ ആസ്തിയെച്ചൊല്ലിയുള്ള സാമ്പത്തിക വിവാദങ്ങൾക്കിടെയാണ് മകളുടെ രാഷ്ട്രീയ നീക്കങ്ങൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കയുടെ ഉപരോധങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ‘കോഡ് പിങ്ക്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇസ്ര ക്യൂബ സന്ദർശിച്ചു. കമ്യൂണിസ്റ്റ് ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളുമായി ഇസ്രയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൽഹാൻ ഒമറിന് 30 മില്യൺ ഡോളറിന്റെ …

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; എല്ലാ ജില്ലകളിലും സൈറണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 2024 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടാകുന്നത്. നിലവില്‍ കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ്. ഈ ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളിലും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും സൈറണ്‍ മുഴങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ …