പ്രശസ്ത നൃത്ത കലാ ഗവേഷകനും യോഗ പരിശീലകനുമായ ആർ കെ കാനായി മരിച്ച നിലയിൽ

ചെറുവത്തൂർ: പ്രശസ്ത യോഗ പരിശീലകനും നൃത്ത ഗവേഷകനുമായ ആർ കെ കാനായി (60)യെ പിലിക്കോട്
ഏച്ചിക്കൊവ്വലിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുച്ചുപ്പുടി,ഭരതനാട്യം, ദേശീയ നൃത്തരൂപങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.മികച്ച യോഗ പരിശീലകനുമായിരുന്നു.
ആർ. കെ.കാനായി എന്ന് പ്രശസ്തനായ രാധാകൃഷ്ണൻ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. ഹോട്ടലുകാർ കൊണ്ടുവെച്ച ഭക്ഷണസാധനങ്ങൾദിവസങ്ങളായി റൂമിനു പുറത്തിരിക്കുന്നതിൽ സംശയം തോന്നിയ അവർ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. കരിവെള്ളൂ രിലുള്ള സഹോദരി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page