രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

ബെംഗളൂരു: രാത്രിയില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. ഖാനപൂര്‍ താലൂക്കിലെ നന്ദ്ഗഡ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്.

കൃഷ്ണ പാട്ടീല്‍(34) എന്നയാളാണ് ഭാര്യ മഞ്ജുള പാട്ടീലി(32) നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഭാര്യ വീട്ടില്‍ നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ എതിര്‍ത്തിരുന്നു. സാരി ധരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. എന്നാല്‍ ഭാര്യയ്ക്ക് നൈറ്റി ധരിക്കുന്നതായിരുന്നു ഇഷ്ടം. ഇതേ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ പതിവായി വഴക്ക് നടന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസവും ഇതേ ചൊല്ലി തര്‍ക്കം നടക്കുകയും പ്രകോപിതനായ കൃഷ്ണ പാട്ടീല്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

80 ശതമാനം പൊള്ളലേറ്റ മഞ്ജുളയെ വിദഗ്ദ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് മരിക്കുന്നത്. പ്രതി കൃഷ്ണ പാട്ടീലിനെ അറസ്റ്റുചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page