19 കാരി ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ചു; നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: ഐഫോണ്‍ ഫാക്ടറിയിലെ ശുചിമുറിയില്‍ പ്രസവിച്ച 19 കാരി നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റായ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് സംഭവം. ദേവനഹള്ളിയില്‍ കമ്പനിയിലെ ജീവനക്കാരിയായ രേണുകയാണ് ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ബാഗില്‍ ഉപേക്ഷിച്ചു.

അവിവാഹിതയായ 19കാരി നാണക്കേടും അപമാനവും ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിനെ അറിയിച്ചു. മന:പൂര്‍വമല്ല ശുചിമുറിയില്‍ പ്രസവിച്ചതെന്നും അവര്‍ പറഞ്ഞു. മറ്റൊരു ജീവനക്കാരി ശുചിമുറിയില്‍ പോയപ്പോള്‍ ചോരപ്പാടുകള്‍ കണ്ട് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ ഉപേക്ഷനിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജീവനക്കാരെയെല്ലാം ചോദ്യംചെയ്തപ്പോഴാണ് രേണുവാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് അറിയുന്നത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച് 19 കാരിക്ക് വേണ്ട ചികിത്സ നല്‍കി. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page