പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; മാതാപിതാക്കളോട് സംസാരിച്ചു; സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍

തൃശൂര്‍: പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ കടമ്പോട്ടെ അനോഷി(10) ന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍. അങ്കമാലി ആശുപത്രിയില്‍ കഴിയുന്ന അനോഷ് മാതാപിതാക്കളായ സില്‍ജോയുമായും ജോണ്‍സിയുമായും സംസാരിച്ചുവെന്നും സഹോദരനെ അന്വേഷിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. വീഡിയോ കോളില്‍ അമ്മൂമ്മയുമായും ചേച്ചിയുമായും സംസാരിച്ചു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടി ഭക്ഷണം കഴിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവച്ചു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും നല്ല മാറ്റമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ സഹോദരങ്ങളായ ആല്‍ജോയ്ക്കും(8), അനോഷിനും പാമ്പുകടിയേല്‍ക്കുന്നത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ പിന്നീട് ഇവരുടെ തലയണയ്ക്കടിയില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തി. കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആല്‍ജോ മരിച്ചിരുന്നു. മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കിടക്കുകയായിരുന്ന അനോഷിന് പിറ്റേ ദിവസം തന്നെ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ്വാസകരമായ വാര്‍ത്ത പുറത്തുവരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page