ഡയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഈവനിംഗ് ക്ലിനിക് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും

കാസർകോട്:കാസർകോട്, പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഡയ ലൈഫ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഈവനിംഗ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ( സമയംവൈകുന്നേരം 6 മണി മുതൽ രാത്രി 9 മണിവരെ ).ഈവനിംഗ് ക്ലിനിക് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു. ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും ഡയബറ്റോളജിസ്റ്റുമായ ഡോ. മൊയ്‌തീൻ കുഞ്ഞി ഐ കെ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ജനറൽ സർജറി അസ്ഥിരോഗം, ശിശു രോഗം , ജനറൽ മെഡിസിൻ മുതലായ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമായിരുന്നു
ലാബ് , എക്സറേ സ്കാനിംഗ് , ഇ സി ജി മുതലായ ടെസ്റ്റുകൾക്ക് 20% കിഴിവും സർജറി ആവശ്യമായിവരുന്നവർക്ക് ഓഫർ സർജറി പാക്കേജും നൽകി. നിരവധി രോഗികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജർ മൻസൂർ സ്വാഗതവും സഫീർ കുമ്പള നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page