വീട്ടിനകത്ത് ഉറങ്ങികിടക്കുകയായിരുന്ന എട്ടുവയസ്സുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന എട്ടുവയസ്സുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴിലെ ദില്‍ഷന്‍ (8) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മാതാപിതാക്കളായ അനുപമയും ദിലീപും ഉണര്‍ന്നത്. കുട്ടിയെ പരിശോധിച്ചപ്പോള്‍ പാമ്പ് കടിച്ചതിന്റെ പാടു കണ്ടു. ഉടന്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇഞ്ചക്ഷൻ നൽകിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
തൃശൂര്‍ കോടാലിക്ക് സമീപത്ത് കടമ്പോട്ട് ഉറങ്ങിക്കിടന്ന ആല്‍ജോ (8) എന്ന കുട്ടി ശംഖുവരയന്റെ കടിയേറ്റ് മരിച്ചതിന്റെ നോവ് ഉണങ്ങും മുമ്പെയാണ് സമാനരീതിയില്‍ മറ്റൊരു എട്ടുവയസ്സുകാരന്‍ കൂടി പാമ്പു കടിയേറ്റു മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page