കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ സ്റ്റൈൽ കവർച്ച: ലക്ഷങ്ങളുടെ സ്വർ ണ്ണാഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണാ ഭരണങ്ങളുമായി ഒരാൾ ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടി പുളിക്കൽ കനകമല ജ്വല്ലറിയിലാണ്‌ ഇന്നലെ പട്ടാപ്പകൽ സിനിമ സ്റ്റൈൽ മോഷണം നടന്നത്. സ്വർണാഭരണങ്ങൾ വാങ്ങാൻ എന്ന ഭാവേ ന ജ്വല്ലറിയിൽ കയറിയ ആൾ വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ആവശ്യപ്പെടുകയും ജീവനക്കാർ അത് എടുത്ത് വയ്ക്കുകയും ആയിരുന്നു. ഇതിനിടയിൽ മൂന്ന് വളകൾ കയ്യിലെടുത്ത അയാൾ അതുമായി ഞൊടിയിടയിൽ ജ്വല്ലറി യിൽ നിന്ന് പുറത്തേക്കോടി. അതേസമയം തന്നെ പുറത്ത് സ്റ്റാർട്ട് ആക്കി നിർത്തിയിരുന്ന ബൈക്കിൽ കയറി സ്ഥലം വിട്ടു. ജീവനക്കാർ പിന്തുടർന്നെങ്കിലും അയാൾ അതിനുമുമ്പ് രക്ഷപ്പെട്ടിരുന്നു.
കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. പട്ടാപ്പകൽ നടന്ന തട്ടിപ്പിൽ വ്യാപാരികൾ അമ്പരപ്പിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page