ചെര്‍ക്കളയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീയിട്ട കേസ്; അന്വേഷണം രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: ചെര്‍ക്കള, അളക്കയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബിഎ സൈഫുദ്ദീന്റെ വീടിനും ബൈക്കിനും തീയിട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തീവച്ചതിനു പിന്നില്‍ രണ്ടംഗ സംഘമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അക്രമം നടന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും മുന്‍വശത്തെ വാതിലും ജനലും കത്തി നശിച്ച നിലയില്‍ കാണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page