വിവാഹ പരസ്യം നല്‍കി 59 കാരിയെ പീഡിപ്പിച്ചു; ചിറ്റാരിക്കാല്‍, പാലാവയല്‍ സ്വദേശി അറസ്റ്റില്‍, പ്രതിക്കെതിരെ നിരവധി പരാതികൾ

കൊച്ചി: വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ട 59 കാരിയെ ലോഡ്ജ് മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാവയല്‍ നെടുങ്ങനാല്‍ സന്തോഷ് ജോസി (58)നെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം, കലൂരില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു സന്തോഷ് ജോസ്.
പരസ്യങ്ങള്‍ വഴി വിവാഹാലോചന ക്ഷണിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തി പീഡിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മാട്രിമോണിയല്‍ സൈറ്റ് വഴി നല്‍കിയ വിവാഹ പരസ്യത്തിലൂടെയാണ് ആലപ്പുഴ സ്വദേശിനിയായ 59 കാരിയെ സന്തോഷ് പരിചയപ്പെട്ടത്. പിന്നീട് എറണാകുളം ലിസി ആശുപത്രിയില്‍ക്കു സമീപത്തെ ഒരു ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് സന്തോഷിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്ത്രീക്ക് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ സന്തോഷിനെതിരെ സമാനമായ ഒട്ടേറെ പരാതികളും കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page