പ്രശസ്ത മലകയറ്റക്കാരന്‍ 400 അടി താഴ്ചയിലേക്കു വീണു മരിച്ചു

നവിമുംബൈ: പ്രശസ്തനായ മലകയറ്റക്കാരന്‍ 400 അടി താഴ്ചയിലേക്കു വീണു മരിച്ചുഭിവണ്ടിതഡാലിലെ അകാശ് രാജേന്ദ്ര വാശോഡെയാണ് മരിച്ചത്. തുടര്‍ച്ചയായി ട്രക്കിംഗ് നടത്തുന്ന ആളാണ് ആകാശ്. 12 മണിക്കൂര്‍ പൊലീസും മറ്റു രക്ഷാ പ്രവര്‍ത്തകരും അതിസാഹസികമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 2023ല്‍ ഉണ്ടായ ഇര്‍ഷാല്‍ വാഡി ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ക്കുള്ളിലാണ് ആകാശ് വഴുതി വീണത്, അന്നത്തെ ഉരുള്‍പൊട്ടലില്‍ 84 പേര്‍ മരണപ്പെട്ടിരുന്നു.മലകയറ്റത്തിനിടയില്‍ കാല്‍ വഴുതിയായിരിക്കും ആകാശ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. ഇര്‍ഷാല്‍വാഡി കോട്ടയിലേക്കുള്ള ആകാശിന്റെ ആദ്യ സാഹസികയാത്രയായിരുന്നു ഇതെന്നു പറയുന്നു.

വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് തീയിട്ട സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

കോട്ടയം: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ഡോ. സി.ആര്‍ ജയകുമാറിന്റെ വീട്ടിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ ചെല്ലപ്പന്‍(87) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് കയ്യില്‍ പെട്രോളുമായെത്തിയ ചെല്ലപ്പന്‍ കോട്ടയം ഗാന്ധി നഗറിലെ ഡോക്ടറുടെ കാറിന് തീയിട്ടത്. തന്നോട് ചെല്ലപ്പന് മുന്‍ വൈരാഗ്യമില്ലെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞിരുന്നു. …

പൊയ്‌നാച്ചി മണ്ഡലിപ്പാറയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമാണെന്നു സംശയം, സമീപത്ത് രക്തപ്പാടുകൾ

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയ് നാച്ചി,മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലെ അബ്ദുൽ റഹ്‌മാന്റെ മകൻ ഷബീര്‍ (40) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊയ്‌നാച്ചി -മണ്ഡലിപ്പാറ റോഡിലെ ഞാണിക്കല്ല് പാലത്തിനു കീഴിലാണ് മൃതദേഹം കാണപ്പെട്ടത്. ഷര്‍ട്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. ദേഹത്ത് പാടുകളുണ്ട്. ഇതാണ് മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.സമീപത്ത് രക്തപ്പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി

ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടുത്തം; രോഗികളെ പുറത്തെത്തിക്കാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നാലെ കനത്ത പുക ഉയരുന്നതിനാല്‍ രോഗികളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് മൂന്നു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എസിയില്‍ നിന്ന് ഉണ്ടായ …

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ 90 ലക്ഷം രൂപ നല്‍കണമെന്ന് ആദ്യരാത്രിയില്‍ വധു; വിസമ്മതിച്ചപ്പോള്‍ അമ്മായിയമ്മയുടെ സ്വര്‍ണമടക്കം എടുത്ത് സ്ഥലംവിട്ടു

ലക്‌നൗ: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 90 ലക്ഷം രൂപ നല്‍കണമെന്ന് ആദ്യരാത്രിയില്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ട വധുവിനും കുടുംബത്തിനുമെതിരെ പരാതിയുമായി വരനും ബന്ധുക്കളും രംഗത്ത്. ലക്‌നൗവിലെ ജഗദീഷ്പുര പ്രദേശത്താണ് സംഭവം. ഹത്രാസ് സ്വദേശിയാണ് വധു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയശേഷം വധുവുമായി നല്ല കുടുംബജീവിതം നയിക്കാമെന്ന് സ്വപ്‌നം കണ്ട വരന് പക്ഷേ ആദ്യരാത്രിയില്‍ തന്നെ തിരിച്ചടി ഉണ്ടായി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 90 ലക്ഷം രൂപ നല്‍കണമെന്നാണ് ആദ്യരാത്രിയില്‍ വധു ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. തമാശയാണെന്ന് കരുതി തള്ളിയ ഭര്‍ത്താവിന് അധികം …

കാണാതായ കണിച്ചിറ സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, തൈക്കടപ്പുറം, കണിച്ചിറയിലെ ഷബീറി (32)നെയാണ് കാഞ്ഞങ്ങാട്, മാണിക്കോത്ത്, ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.എന്‍ പി റസാഖ്- താഹിറ ദമ്പതികളുടെ മകനാണ് ഷബീര്‍. സഹോദരങ്ങള്‍: ഷമീല്‍, ഷാഹിദ്.

നിറത്തെയും സ്വര്‍ണ്ണത്തെയും ചൊല്ലി പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: നിറത്തെയും സ്വര്‍ണ്ണത്തെയും ചൊല്ലി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പെര്‍ള, കുരിയടുക്ക, സ്വദേശിനിയായ ആയിഷത്ത് ഇസാന (23)യുടെ പരാതിയിന്മേല്‍ ഭര്‍ത്താവ് പൈവളിഗെ ബായാര്‍പ്പദവിലെ അസ്‌ക്കര്‍ യാസീന്‍, ഭര്‍തൃവീട്ടുകാരായ മൊയ്തീന്‍, അനസ്, ബീഫാത്തിമ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 23ന് ആണ് പരാതിക്കാരിയായ ആയിഷത്ത് ഇസാനയും അസ്‌ക്കര്‍ യാസീനും തമ്മില്‍ വിവാഹിതരായത്. അന്നു മുതല്‍ 2026 മാര്‍ച്ച് 25 വരെ പരാതിക്കാരിയെ സ്വര്‍ണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നു …

57 കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണി; സംഭവം കാസര്‍കോട് നഗര മധ്യത്തില്‍, പൊലീസ് കേസെടുത്തു

കാസര്‍കോട്: 57 കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും മര്‍ദ്ദിച്ചതായും പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. കൂഡ്‌ലു, ബെള്ളിമുഗര്‍ സ്വദേശിയായ 57 കാരന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് കേസ്. മാര്‍ച്ച് 31ന് രാത്രി 10:30 മണിക്കാണ് കേസിനാസ്പദമായ സംഭവം. എരിയാലില്‍ നില്‍ക്കുകയായിരുന്നു പരാതിക്കാരന്‍. ഈ സമയത്ത് എത്തിയ സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി കാസര്‍കോട് വെങ്കിട്ട രമണ ക്ഷേത്രത്തിന് സമീപത്തെത്തിച്ച് ഇരുട്ടുമുറിയില്‍ തടങ്കലില്‍ വച്ചതായി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് …

മധൂര്‍ ക്ഷേത്രം വാര്‍ഷികോത്സവത്തിന് കൊടിയേറി; നാളെ വിഷുക്കണി

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം വാര്‍ഷികോത്സവത്തിന് രാവിലെ കൊടിയേറി. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം വേദ പാരായണത്തോടെയാണ് ആരംഭിച്ചത്. നാളെയാണ് വിഷുക്കണി. വൈദിക-ധാര്‍മിക പരിപാടികള്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ഉണ്ടായിരിക്കുന്നതാണ്. സാംസ്‌കാരിക പരിപാടികളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും എല്ലാ ദിവസവും ഉണ്ടായിരിക്കും.

ആശുപത്രി ക്യാഷ്വാലിറ്റിയില്‍ ബഹളം വച്ചയാളെ പുറത്താക്കാനെത്തിയ കുമ്പള സഹകരണാശുപത്രി സെക്യൂരിറ്റി ഗാഡിനെ ആക്രമിച്ചതായി പരാതി

കുമ്പള: കുമ്പള സഹകരണാശുപത്രി സെക്യൂരിറ്റി ഗാഡ് ടി ഗൗതമിനെ (28) രോഗിയുടെ കൂട്ടുനില്‍പ്പുകാരന്‍ മര്‍ദ്ദിച്ചു. ശാന്തിപ്പള്ളയിലെ ചന്ത്രുവാണ് മര്‍ദ്ദിച്ചതെന്നു പരാതിപ്പെട്ടു.ഞായറാഴ്ച രാത്രി കുടുംബവുമായി ആശുപത്രിയിലെത്തിയ ഇയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്യാഷ്വാലിറ്റി വാര്‍ഡില്‍ എത്തുകയും അവിടെ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നു പറയുന്നു. ക്യാഷ്വാലിറ്റി വാര്‍ഡില്‍ ഒച്ചപ്പാടും ബഹളവും കേട്ട സെക്യൂരിറ്റി ഗാഡ് അവിടെ എത്തുകയും ആശുപത്രിയിലും ക്യാഷ്വാലിറ്റിയിലും ഒച്ചപ്പാടും ബഹളവും വയ്ക്കരുതെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തുവത്രെ. ഇതില്‍ ക്ഷുഭിതനായ ചന്ത്രു ക്യാഷ്വാലിറ്റിയില്‍ സെക്യൂരിറ്റിയുമായി മല്‍പ്പിടുത്തം നടത്തുകയും തുടര്‍ന്നു ജീവനക്കാര്‍ പാഞ്ഞെത്തി അയാളെ പിന്തിരിപ്പിക്കുകയുമായിരുന്നെന്നു …

മീനിനു തീറ്റ കൊടുക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

കാസര്‍കോട്: മീനിനു തീറ്റ കൊടുക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ചെറുവത്തൂര്‍, കൊടക്കാട്, വലിയ പൊയിലിലെ പിപി ബാലന്‍ (76) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനു സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വളര്‍ത്തുന്ന മീനുകള്‍ക്കു തീറ്റ നല്‍കാന്‍ പോയതായിരുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ബാലന്‍ വെള്ളക്കെട്ടില്‍ വീണിരിക്കാമെന്നായിരുന്നു നാട്ടുകാരുടെ സംശയം . ചീമേനിയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ രാത്രി 10.40 മണിയോടെയാണ് ബാലനെ വെള്ളക്കെട്ടില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ …

കര്‍ണ്ണാടക വനത്തില്‍ തേന്‍ ശേഖരിക്കാൻ പോയ ബളാല്‍ സ്വദേശി മരത്തില്‍ നിന്നു വീണു മരിച്ചു

കാസര്‍കോട്: കര്‍ണ്ണാടക വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാല്‍, കോട്ടഞ്ചേരി ഉന്നതിയിലെ എച്ച് പി പ്രകാശന്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കര്‍ണ്ണാടക, ബാഗമണ്ഡലം പൊലീസ് കേസെടുത്തു. ഉള്‍വനങ്ങളില്‍ പോയി തേന്‍ ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ് പ്രകാശന്‍. ഭക്ഷണ സാധനങ്ങളുമായി പോയി വനത്തിനകത്തു കൂടാരം കെട്ടി ദിവസങ്ങളോളം താമസിച്ച് തേന്‍ ശേഖരിക്കലാണ് സംഘത്തിന്റെ രീതി. തേനീച്ച കുത്തേല്‍ക്കാതിരിക്കുന്നതിനു രാത്രി കാലങ്ങളിലാണ് സംഘം …

ക്ലാസിനിടയില്‍ കമ്പ്യൂട്ടര്‍ ഗെയിം; ചോദ്യം ചെയ്ത അധ്യാപികയെ മൂക്കിലിടിച്ച് എല്ല് പൊട്ടിച്ചു

ആലപ്പുഴ: ക്ലാസ് നടക്കുന്നതിനിടെ കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്കിന്റെ എല്ല് വിദ്യാര്‍ത്ഥി ഇടിച്ചൊടിച്ചു. മാലദ്വീപിലെ ഗഫ് ധാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയും ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യയുമായ സ്മിത എന്‍.പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയോട് ഗെയിം കളിക്കരുതെന്ന് ടീച്ചര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ടീച്ചറുടെ നിര്‍ദേശം അവഗണിച്ച …

17 ലക്ഷം രൂപ തട്ടിയെടുത്തതായി വനിതാ ഡോക്ടറുടെ പരാതി; കാസര്‍കോട്ടെ 4 ഡോക്ടര്‍മാര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ്

കാസര്‍കോട്: പുതുതായി തുടങ്ങുന്ന ആശുപത്രിയില്‍ പണം നിക്ഷേപിച്ചാല്‍ ഷെയറും ലാഭ വിഹിതവും നല്‍കുമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറില്‍ നിന്നു 17 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട്, പുലിക്കുന്നിലെ ഡോ. അപര്‍ണ്ണ (39)യുടെ പരാതിയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പുലിക്കുന്ന് കല്യാട്ട ഹൗസിലെ ഡോ. മുഹമ്മദ് സഹീര്‍, ഡോ. കെപി അലി (72), ഡോ. തന്‍സീഹ് എ നര്‍ഗീസ് (36), ഡോ. ആയിഷത്ത് ഷംസീറ (39) എന്നിവര്‍ക്കെതിരെയാണ് കേസ്. കൊച്ചിയില്‍ പുതുതായി ആരംഭിക്കുന്ന …

ട്രെയിന്‍ യാത്രക്കാരിയില്‍ നിന്നു 4.26 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി; സ്ത്രീ അറസ്റ്റില്‍

മുംബൈ: ട്രെയിന്‍ യാത്രക്കാരിയില്‍ നിന്നു റവന്യു ഇന്റലിജന്‍സ് 853 ഗ്രാം കൊക്കെയ്ന്‍ അടങ്ങിയ 50 ക്യാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത കൊക്കെയ്ന്‍ ക്യാപ്‌സ്യൂളുകള്‍ക്കു 4.26 കോടി രൂപ വില കണക്കാക്കുന്നു.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നു ബംഗ്‌ളൂരു കെ എസ് ആര്‍ സ്‌റ്റേഷനിലേക്കു വരുകയായിരുന്ന രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ലഗേജില്‍ നിന്നാണ് മയക്കുമരുന്നു പിടികൂടിയത്. ലഗേജില്‍ നിന്ന് വെളുത്ത പൊടി അടങ്ങിയ 50 ഗുളികകളാണ് പിടിച്ചെടുത്തത്. രാസപരിശോധനയില്‍ ഇതു കൊക്കൈയ്ന്‍ ആണെന്നു സ്ഥിരീകരിച്ചു. അറസ്റ്റിലായ യാത്രക്കാരിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ഇരുവരും സഹോദരിമാരുടെ മക്കള്‍

കോഴിക്കോട്: 16 കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കോഴിക്കോട്, മൂഴിക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നസ്‌റീന(16)യാണ് കൊല്ലപ്പെട്ടത്. നസ്‌റീനയുടെ മാതൃസഹോദരിയുടെ മകന്‍ അദ്‌നാന്‍ (20) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച നടന്ന കൊലപാതകവും ആത്മഹത്യയും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇരു മൃതദേഹങ്ങളും ഇന്‍ക്വസ്റ്റു നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അദ്‌നാന്‍ നേരത്തെ ആറുമാസത്തോളം നസ്‌റീനയുടെ വീട്ടില്‍ താമസിച്ചിരുന്നതായി പറയുന്നു. പിന്നീട് സ്വഭാവ …

കന്നി വോട്ടിന് ഹൽവ കിട്ടിയില്ലെന്ന പരാതി; പരാതിക്കാരന് സ്പീഡ് പോസ്റ്റിൽ ഹൽവ

പത്തനംതിട്ട: കന്നി വോട്ടിന് ഹൽവ കിട്ടിയില്ലെന്നു പരാതിപ്പെട്ട വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്പീഡ് ഹോസ്റ്റൽ ഹൽവ അയച്ചു .തിരുവല്ല മണ്ഡലത്തിലെ 178 – നമ്പർ ആമിച്ചക്കരി ബൂത്തിലെ വോട്ടർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഹ്വാനം അനുസരിച്ച് വോട്ട് ചെയ്തശേഷം ഹൽവ ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പ്രത്യേക ബൂത്തുകളിലേ ഹൽവ ഉള്ളൂ എന്നായിരുന്നു മറുപടി എന്ന് പറയുന്നു. ഇത് കേട്ട് വിഷമിച്ച കന്നി വോട്ടർ നെടുംപുറം ആമച്ചക്കരിയിലെ ആരുൺ ഫിലിപ്പ് ജേക്കബ് (19) തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉടൻ പരാതിപ്പെട്ടു .രണ്ടാം വർഷ …

ഭാര്യയുമായുള്ള പിണക്കം : യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി മരിച്ചു

കൊല്ലം : പോലീസ് സ്റ്റേഷനുമുന്നിൽ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവാവ് ആശുപത്രിയിൽ മരിച്ചു. കൊല്ലം പുനലൂർ പിറവന്തൂർ കൂരിയോട് മല ആദിവാസി ഉന്നതിയിലെ താമസക്കാരൻ കുളത്തൂപ്പുഴ മറവൻചിറയിലെ സുരേഷ് (36 )ആണ് മരിച്ചത്. ഭാര്യയുമായുള്ള കുടുംബ പ്രശ്നം പരിഹരിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷനു മുന്നിൽ വച്ചു മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു സ്വയം തീവയ്ക്കുകയായിരുനെന്നു പറയുന്നു. തീ ആളിക്കത്തിയതോടെ സുരേഷ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്നവർ വെള്ളം …