വിഷു വിപണിയിൽ പുളകമായി വിഷുപ്പൂക്കൾ

കാസർകോട് : സമൃദ്ധി യുടെയും സന്തോഷത്തിന്റെയും കണി ഒരുക്കുന്നതിനുള്ള അവസാന തയ്യാറെടു പ്പിൽ നാട് അമർന്നു. വിഷുക്കണിയുടെ വിശുദ്ധിയും പ്രൗഢി യും ഉറപ്പാക്കുന്നതിനു കർണാടകയിൽ നിന്ന് എത്തിയ വൈവിധ്യമാർന്ന മഞ്ഞ കണിപ്പൂക്കൾ പൂ വിപണിയിൽ പുളകം പകർന്നു.പൂക്കളെല്ലാം ആളുകൾക്കിഷ്ട പ്പെട്ടു. എങ്കിലും പ്രിയം കാണിക്കൊന്നപ്പൂക്കളോടായിരുന്നു.

കാറ്റാടിത്തണൽ കലാലയക്കൂട്ടം:38 വർഷത്തിനുശേഷംകൂട്ടുകാരുടെ കുടുംബ സംഗമം

കാഞ്ഞങ്ങാട് :നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് 1988 ബാച്ച് ബിരുദ വിദ്യാർത്ഥിക്കൂട്ടായ്മയും കലാലയക്കൂട്ടം കുടുംബ സംഗമവും ആഹ്ലാദപൂർവം ആഘോഷിച്ചു.കാറ്റാടിത്തണൽ എന്ന പേരിൽ നടന്ന സംഗമത്തിൽ വ്യത്യസ്ഥ മേഖലകളിൽ വിദേശത്തും, സ്വദേശത്തുമുള്ള സഹപാഠികളാണ് 38 വർഷത്തിനു ശേഷം ഒത്തു ചേർന്നത്.കലാലയ ജീവിതത്തിലെ പഠനത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞുള്ള കൂടിച്ചേരൽ എല്ലാവരിലും ആഹ്ലാദവും സന്തോഷവും പകർന്നു.ബാച്ച്മേറ്റും കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനുമായ വി.വി രമേശൻ സംബന്ധിച്ചു.എൻ. മണിരാജ്, അഡ്വ.ദിനേശ്കുമാർ, രാജു മുട്ടത്ത്, എം.രവി ചന്ദ്രൻ, എം.കെ.ലത്തീഫ്, വി.സുരേശൻ, രാജൻ.കെ.പി, രാജീവ്കാവുട്ടൻ, …

പ്രവാസികളെ ചേർത്തുപിടിക്കുന്ന ദേശീയവേദി പ്രവർത്തനം ശ്ലാഘനീയം:പ്രവാസി നേതാക്കൾ

മൊഗ്രാൽ: പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തുപിടിക്കുന്ന മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തനങ്ങളെ പ്രവാസി നേതാക്കൾ പ്രകീർത്തിച്ചു. വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനിടയിലും നിയമസഭാ തെരഞ്ഞെടുപ്പിന് ലക്ഷങ്ങൾ മുടക്കി ജനാധിപത്യത്തിന്റെ ഭാഗമാകാനും, സമ്മതിനാവകാശം വിനിയോഗിക്കാനുമായി നാട്ടിലെത്തിയ പ്രവാസികൾക്ക് ദേശീയവേദി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികൾക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കാനും, പ്രതിസന്ധിഘട്ടങ്ങളിൽ വിമാനയാത്ര നിരക്ക് ഇരട്ടിയായ പ്പോൾ പ്രതികരിക്കാനും, പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായപ്പോൾ പ്രവാസികൾക്ക് ഐക്യദാർഢ്യവുമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും മുന്നോട്ട് വന്നു പ്രവാസികൾക്കൊപ്പം നിന്ന ദേശീയവേദിയെ പ്രവാസികളും ചേർത്തുപിടിക്കുമെന്ന് …

ഇത്‌ മത്സര ഓട്ടമല്ല: യാത്രക്കാരെ പിടിക്കാനുള്ള നെട്ടോട്ടമാണ്: പിറകിലെ ബസ്സിന് വഴിമാറി കൊടുക്കാതെയുള്ള മരണപ്പാച്ചിൽ

കാസർകോട് :ട്രാഫിക് ലംഘനത്തിന്റെ പിഴത്തുക പകുതിയാക്കി കുറക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം ഏറെ ചർച്ച ചെയ്യപ്പെടുമ്പോൾ ജില്ലയിൽ ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് അധികൃതർ ശ്രദ്ധി ക്കാത്തത് ബസ് യാത്രക്കാർക്കും, പൊതുജനങ്ങൾക്കും, കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. 2024 വരെ സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനത്തിന് വാഹന ഉടമകൾക്ക് മേൽ ചുമത്തിയ പിഴത്തുക പകുതിയാക്കികൊണ്ടുള്ള മന്ത്രിസഭയുടെ അവസാന തീരുമാനം സർക്കാർ ഉത്തരവായി കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. കുറച്ച തുക ഏപ്രിൽ 30ന് മുമ്പ് അടക്കാനാണ് നിർദ്ദേശം.933 കോടിയോളം രൂപയാണ് സർക്കാറിന് പിഴയിനത്തിൽ മാത്രമായി …

ആശാവര്‍ക്കര്‍ പ്രസവമെടുത്തു; കുഞ്ഞിന്റെ ഉടല്‍ വേര്‍പെട്ടു, തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങി;

കേസ്ലക്‌നൗ: ആശാവര്‍ക്കര്‍ പ്രസവമെടുത്തു; കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ തല ഗര്‍ഭപാത്രത്തില്‍ കുരുങ്ങുകയും ഉടല്‍ വേര്‍പെടുകയും ചെയ്ത് കുഞ്ഞ് മരിച്ചു. യുപിയിലെ ബസ്തിയിലാണ് സംഭവം. ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിയുടെ കുഞ്ഞാണ് ആശാവര്‍ക്കറുടെ പരിചയക്കുറവുമൂലം മരിച്ചത്. ആംബുലന്‍സില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ യുവതിയുടെ പ്രസവം ആശാവര്‍ക്കര്‍ എടുക്കുകയായിരുന്നു.അതിനിടെ കുട്ടിയുടെ തല ഗര്‍ഭ പാത്രത്തില്‍ കുടുങ്ങി വേര്‍പെട്ട് കുട്ടി മരിക്കുകയും ചെയ്തു. കഠിനമായ വേദനയനുഭവപ്പെട്ട ഭാര്യക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ …

ബീഹാർ രാഷ്ട്രീയത്തിൽ നിധീഷ് യുഗം അവസാനിച്ചു; ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബിജെപി മുഖ്യമന്ത്രി ;സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ നാളെ

പാട്ന: ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരം ഏൽക്കുന്നു. ചരിത്ര മുഹൂർത്തത്തിന് വഴിയൊരുക്കാൻ 10 തവണയായി തുടർച്ചയായി 21 വർഷം ബീഹാർ മുഖ്യമന്ത്രിയായിരുന്ന ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ തൽസ്ഥാനം രാജിവച്ചു. പകരം ബിജെപി നേതാവും ഉപ മുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിർദ്ദേശിച്ചു. ഇന്ന് രാവിലെ മന്ത്രിസഭായോഗം ചേർന്നാണ് നിതീഷ് രാജി കാര്യം അറിയിച്ചത്. തുടർന്ന് ഗവർണറെ കണ്ട് മന്ത്രിസഭ പിരിച്ചുവിടണമെന്ന് അഭ്യർത്ഥിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി യായി ഉപമുഖ്യമന്ത്രി സാമ്രാട്ട് …

സ്വകാര്യ ഭാഗങ്ങളില്‍ തല്ലി, വസ്ത്രങ്ങള്‍ കീറി തെരുവിലേക്ക് വലിച്ചിഴച്ചു; തനിക്ക് നേരെയുള്ള പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി; അമ്മായി അച്ഛന്‍ അറസ്റ്റില്‍

ലക്‌നൗ: ഭര്‍തൃ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ യുവതി പുറത്തുവിട്ടു. പിന്നാലെ കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുത്തു. ഉത്തര്‍പ്രദേശിലെ ചകേരിയിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ മീനാക്ഷി പാണ്ഡെയാണ് തനിക്ക് നേരെയുണ്ടായ ഗാര്‍ഹിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സഹായം അഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ പോസ്റ്റിന് പിന്നാലെയാണ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തത്. വീഡിയോയില്‍ ഭര്‍തൃ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തല്ലിയെന്നും കീറിയ വസ്ത്രത്തോടെ തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു. മധ്യവയസ് പിന്നിട്ട …

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളെയും അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ 14കാരനേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ ആളേയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശിയായ അദിനാനാണ് ഫുട്‌ബോള്‍ കളിക്കിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്കുപോയ പന്ത് എടുക്കാന്‍ ഓടുന്നതിനിടെ നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയതായിരുന്നു പ്രദേശവാസിയായ ആള്‍. എന്നാല്‍ അദ്ദേഹവും പുറത്തിറങ്ങാനാകാതെ കിണറ്റില്‍ കുടുങ്ങി. പ്രദേശവാസികള്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന കുട്ടിയെയും രക്ഷിക്കാനിറങ്ങിയ ആളെയും വല …

സമൃദ്ധിയുടെ വിഷു; സന്തോഷത്തിന്റെയും

കാസര്‍കോട്: ഒരു വര്‍ഷത്തെ സമൃദ്ധിയും ഐശ്വര്യവും കേരളം നാളെ കണികാണുന്നു. നാളെ വിഷുക്കണി കണികണ്ടുണരാന്‍ മലയാളികള്‍ ലോകമെമ്പാടും തയ്യാറെടുക്കുകയാണ്. വിഷുക്കാലത്ത് പൂത്തുലയാന്‍ തയ്യാറായ കൊന്നകളുടെ മഞ്ഞപ്പൂക്കള്‍ നാളെ വിഷുക്കണിയുടെ മുഖ്യ ഇനമാണ്. നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അരി, ശ്രീകൃഷ്ണ വിഗ്രഹം, അറിവിന്റെ സൂക്ഷിപ്പായ ഗ്രന്ഥം, എല്ലാത്തിനെയും തെളിച്ചു കാണിക്കുന്ന ഭദ്രദീപം, സുഗന്ധദ്രവ്യങ്ങളുടെ വശ്യ സുഗന്ധം-എല്ലാം ചേര്‍ന്നു സമ്മാനിക്കുന്ന സംതൃപ്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു വര്‍ഷം. ഒരു കാലം വിഷു ആഗ്രഹിക്കുന്നതും വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതുമായ ആ നല്ല കാലത്തെ …

ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കാസർകോട്: ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോൽത്സവത്തിനു കൊടിയേറി.15 ന് ബുധനാഴ്ച പുലര്‍ച്ചെ 3.50 ന് വിഷുക്കണി , രാവിലെ 5 ന് ജെ, പുഞ്ചക്കാടനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. രാത്രി 8.30 മുതല്‍ ക്ഷേത്രപരിസരത്തെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. 16 ന് വ്യാഴാഴ്ച നടുവിളക്ക് നിലമാല ഉല്‍സവം. രാവിലെ 11 ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. രാത്രി 9.30 ന് ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന …

വീട് ബാറാക്കിയ യുവാവ് അറസ്റ്റില്‍; 42 കുപ്പി മദ്യം പിടികൂടി

പയ്യന്നൂര്‍: വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തി വരികയായിരുന്ന യുവാവ് അറസ്റ്റില്‍. ആലക്കോട്, നടുവില്‍, പള്ളിത്തട്ട് രാജീവ് ലക്ഷം വീട് ഉന്നതിയിലെ എ പ്രവീഷ് എന്ന മാക്കൂട്ടി (26)യെ ആണ് ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘവും അറസ്റ്റു ചെയ്തത്.വീട്ടിനകത്തു നടത്തിയ പരിശോധനയില്‍ ചാക്കില്‍ കെട്ടിവച്ച നിലയില്‍ 41 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കണ്ടെടുത്തു. പ്രവീഷിനെതിരെ അനധികൃത മദ്യവില്‍പ്പന നടത്തിയതിന് കേസുള്ളതായി അധികൃതര്‍ പറഞ്ഞു. അസമയങ്ങളിൽ പോലും വീട്ടിലേക്ക് പലരും വന്നു പോയ്‌ക്കൊണ്ടിരിക്കുന്നതില്‍ സംശയം …

റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറകള്‍ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് മോഷ്ടാക്കള്‍ അപഹരിച്ചു

തിരുവനന്തപുരം: റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥാപിച്ച ലക്ഷങ്ങള്‍ വില വരുന്ന ക്യാമറകള്‍ കണക്ഷന്‍ നല്‍കുന്നതിന് മുമ്പ് മോഷ്ടാക്കള്‍ അപഹരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.രാത്രികാലങ്ങളില്‍ ഹോട്ടല്‍- അറവുശാല മാലിന്യങ്ങള്‍ വന്‍തോതില്‍ തള്ളുന്ന സ്ഥലമാണിത്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്ക് മുതല്‍ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള ഭാഗത്താണ് കെല്‍ട്രോണ്‍ മുഖേന പഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായിരുന്നു. …

ഐപിഎല്‍ മത്സരത്തിന് മുമ്പ് റിംഗ് ട്രെന്‍ഡ് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ വിലകൂടിയ മോതിരം താഴെവീണ് കാണാതായി

മുംബൈ: ഐപിഎല്‍ മത്സരത്തിന് മുമ്പ് റിംഗ് ട്രെന്‍ഡ് റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ വിലകൂടിയ മോതിരം താഴെവീണ് കാണാതായി. ഏപ്രില്‍ 11 ന് മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തിന്റെ പശ്ചാലത്തില്‍ 70000 രൂപ വിലയുള്ള മോതിരം ഉപയോഗിച്ചുള്ള റീല്‍സെടുക്കുന്നതിനിടെ അത് താഴെ പോവുകയായിരുന്നുവെന്ന് മധു പ്രിയ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വീഡിയോ പങ്കുവച്ച് …

കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ അമ്മമാര്‍ തമ്മില്‍ കയ്യാങ്കളി; യുവതിക്ക് പരിക്ക്

തിരുവനന്തപുരം: കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ അമ്മമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ യുവതിക്ക് പരിക്കേറ്റു. വര്‍ക്കല ഓടയം കിഴക്കേപറമ്പിലെ ഷൈഫയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ കുട്ടികള്‍ തമ്മിലുള്ള വഴക്ക് പരിഹരിക്കാനെത്തിയ അമ്മമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉന്തുംതള്ളിലുമെത്തി. താമസിയാതെ അത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ഷൈഫയെ ആക്രമിച്ചെന്നാണ് പരാതി. മുടിയില്‍ പിടിച്ച് കിണറിന്റെ ഭിത്തിയില്‍ ഇടിക്കുകയും, തറയില്‍ തള്ളിയിട്ട് വയറ്റില്‍ ചവിട്ടുകയും കയ്യില്‍ കടിക്കുകയും, കഴുത്തില്‍ ബലമായി പിടിച്ച് …

അധ്യാപികയായ ഭാര്യയെ സ്‌കൂളിലെത്തി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചനിലയില്‍; ദമ്പതികളുടെ 3 വയസ്സുകാരിയായ മകളും കൊല്ലപ്പെട്ടു

സേലം: അധ്യാപികയായ ഭാര്യയെ സ്‌കൂളിലെത്തി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചനിലയില്‍. ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകളും മരിച്ചു. സേലം കമലപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് അധ്യാപികയായ വി. ശ്രീവിദ്യ(44) ഭര്‍ത്താവ് വിജയ മുരുകന്റെ(48) ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തിണ്ടമംഗലത്തിനടുത്തുള്ള യെരികാട് പനങ്കാട്ടൂര്‍ സ്വദേശിയായ ശ്രീവിദ്യ മൂന്ന് വയസ്സുള്ള മകളോടൊപ്പമാണ് സ്‌കൂളിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടുകത്തിയുമായി സ്‌കൂളിലെത്തിയ ഭര്‍ത്താവ് വിജയ മുരുകന്‍ ഭാര്യയുമായി ദീര്‍ഘനേരം തര്‍ക്കിക്കുകയും കയ്യിലുണ്ടായിരുന്ന വെട്ടു കത്തി കൊണ്ട് ഭാര്യയെ തുരുതുരാ വെട്ടുകയുമായിരുന്നുവെന്ന് പറയുന്നു. …

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 15കാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക്

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തുന്ന വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിച്ച് ബി.സി.സി.ഐ. വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് കാലാകാലങ്ങളായുള്ള ആരാധകരുടെ ആവശ്യമാണ്. അതാണ് ഇപ്പോള്‍ ബി.സി.സി. ഐ അംഗീകരിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ സെലക്ഷന്‍ കമ്മിറ്റി വൈഭവിനെ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അയര്‍ലന്‍ഡ് പര്യടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കാനാണ് ബിസിസിഐയുടെ നീക്കം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് …

കാസർകോട് നിന്ന് കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപ പിടി കൂടി ; 2 പേർ അറസ്റ്റിൽ

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 2.65 കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിൽ . പെരിങ്ങത്തൂര്‍ മത്തിപ്പറമ്പ് കേളോത്ത് ഹൗസില്‍ കെ.അജ്മല്‍ (25), പെരിങ്ങത്തൂര്‍ പുളിയനമ്പ്രം ഒ.പി ഹൗസില്‍ ഒ.പി.സാബിത്ത് (30) എന്നിവരാണ് പിടിയിലായത്. തലശേരി എ.എസ്.പി: ഡോ. നന്ദഗോപന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.നിതിന്‍രാജിന്റെ നിര്‍ദേശപ്രകാരം കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാള്‍ടെക്‌സ് ജംഗ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന …

ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം; സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തതായി പരാതി. പാളയം ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് – മുക്കം – തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. പിന്നാലെ പാളയം ബസ് സ്റ്റാന്റിലെത്തിയശേഷം വീണ്ടും തര്‍ക്കം ഉണ്ടാവുകയും ബസിന് നേരെ അതിക്രമമുണ്ടാവുകയും ചെയ്തു. മാധവം ബസ്സിന്റെ ചില്ലാണ് …