ഭാര്യയുമായുള്ള പിണക്കം : യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം തീ കൊളുത്തി മരിച്ചു

കൊല്ലം : പോലീസ് സ്റ്റേഷനുമുന്നിൽ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവാവ് ആശുപത്രിയിൽ മരിച്ചു. കൊല്ലം പുനലൂർ പിറവന്തൂർ കൂരിയോട് മല ആദിവാസി ഉന്നതിയിലെ താമസക്കാരൻ കുളത്തൂപ്പുഴ മറവൻചിറയിലെ സുരേഷ് (36 )ആണ് മരിച്ചത്. ഭാര്യയുമായുള്ള കുടുംബ പ്രശ്നം പരിഹരിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷനു മുന്നിൽ വച്ചു മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു സ്വയം തീവയ്ക്കുകയായിരുനെന്നു പറയുന്നു. തീ ആളിക്കത്തിയതോടെ സുരേഷ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. സ്റ്റേഷനിൽ ഉണ്ടായിരുന്നവർ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പുനലൂർ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം .രണ്ടുദിവസം മുമ്പ് സുരേഷ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നെന്ന് പറയുന്നു .ഈ സംഭവത്തിൽ ഭാര്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് സുരേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നത്. സുരേഷ് ആത്മാഹുതിക്കു ശമിക്കുമ്പോൾ ഭാര്യയും സ്റ്റേഷനിൽ ഉണ്ടായിരുന്നു. നേരത്തെയും ഇത്തരത്തിൽ ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page