ട്രെയിന്‍ യാത്രക്കാരിയില്‍ നിന്നു 4.26 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി; സ്ത്രീ അറസ്റ്റില്‍

മുംബൈ: ട്രെയിന്‍ യാത്രക്കാരിയില്‍ നിന്നു റവന്യു ഇന്റലിജന്‍സ് 853 ഗ്രാം കൊക്കെയ്ന്‍ അടങ്ങിയ 50 ക്യാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത കൊക്കെയ്ന്‍ ക്യാപ്‌സ്യൂളുകള്‍ക്കു 4.26 കോടി രൂപ വില കണക്കാക്കുന്നു.
ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നു ബംഗ്‌ളൂരു കെ എസ് ആര്‍ സ്‌റ്റേഷനിലേക്കു വരുകയായിരുന്ന രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ലഗേജില്‍ നിന്നാണ് മയക്കുമരുന്നു പിടികൂടിയത്. ലഗേജില്‍ നിന്ന് വെളുത്ത പൊടി അടങ്ങിയ 50 ഗുളികകളാണ് പിടിച്ചെടുത്തത്. രാസപരിശോധനയില്‍ ഇതു കൊക്കൈയ്ന്‍ ആണെന്നു സ്ഥിരീകരിച്ചു. അറസ്റ്റിലായ യാത്രക്കാരിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page