ആശുപത്രി ക്യാഷ്വാലിറ്റിയില്‍ ബഹളം വച്ചയാളെ പുറത്താക്കാനെത്തിയ കുമ്പള സഹകരണാശുപത്രി സെക്യൂരിറ്റി ഗാഡിനെ ആക്രമിച്ചതായി പരാതി

കുമ്പള: കുമ്പള സഹകരണാശുപത്രി സെക്യൂരിറ്റി ഗാഡ് ടി ഗൗതമിനെ (28) രോഗിയുടെ കൂട്ടുനില്‍പ്പുകാരന്‍ മര്‍ദ്ദിച്ചു. ശാന്തിപ്പള്ളയിലെ ചന്ത്രുവാണ് മര്‍ദ്ദിച്ചതെന്നു പരാതിപ്പെട്ടു.
ഞായറാഴ്ച രാത്രി കുടുംബവുമായി ആശുപത്രിയിലെത്തിയ ഇയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ക്യാഷ്വാലിറ്റി വാര്‍ഡില്‍ എത്തുകയും അവിടെ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നു പറയുന്നു. ക്യാഷ്വാലിറ്റി വാര്‍ഡില്‍ ഒച്ചപ്പാടും ബഹളവും കേട്ട സെക്യൂരിറ്റി ഗാഡ് അവിടെ എത്തുകയും ആശുപത്രിയിലും ക്യാഷ്വാലിറ്റിയിലും ഒച്ചപ്പാടും ബഹളവും വയ്ക്കരുതെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തുവത്രെ. ഇതില്‍ ക്ഷുഭിതനായ ചന്ത്രു ക്യാഷ്വാലിറ്റിയില്‍ സെക്യൂരിറ്റിയുമായി മല്‍പ്പിടുത്തം നടത്തുകയും തുടര്‍ന്നു ജീവനക്കാര്‍ പാഞ്ഞെത്തി അയാളെ പിന്തിരിപ്പിക്കുകയുമായിരുന്നെന്നു പറയുന്നു. ആശുപത്രിയില്‍ അക്രമം നടത്തിയ ആളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ഒ പി വിഭാഗം നിറുത്തുവച്ചു ജീവനക്കാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തുമെന്നും ജീവനക്കാര്‍ മുന്നറിയിച്ചു.
സംഭവത്തിലെ കക്ഷികളും ആശുപത്രിയും സര്‍ക്കാരും ഒരേ പാര്‍ട്ടിക്കാരായതിനാല്‍ പൊലീസ് ഇക്കാര്യത്തില്‍ അയഞ്ഞ നിലപാടാണ് അവലംബിക്കുന്നതെന്നു ജീവനക്കാര്‍ പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page