കാസര്‍കോട്: നിറത്തെയും സ്വര്‍ണ്ണത്തെയും ചൊല്ലി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പെര്‍ള, കുരിയടുക്ക, സ്വദേശിനിയായ ആയിഷത്ത് ഇസാന (23)യുടെ പരാതിയിന്മേല്‍ ഭര്‍ത്താവ് പൈവളിഗെ ബായാര്‍പ്പദവിലെ അസ്‌ക്കര്‍ യാസീന്‍, ഭര്‍തൃവീട്ടുകാരായ മൊയ്തീന്‍, അനസ്, ബീഫാത്തിമ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
2024 സെപ്തംബര്‍ 23ന് ആണ് പരാതിക്കാരിയായ ആയിഷത്ത് ഇസാനയും അസ്‌ക്കര്‍ യാസീനും തമ്മില്‍ വിവാഹിതരായത്. അന്നു മുതല്‍ 2026 മാര്‍ച്ച് 25 വരെ പരാതിക്കാരിയെ സ്വര്‍ണ്ണത്തിന്റെയും നിറത്തിന്റെയും പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.






