പ്രശസ്ത മലകയറ്റക്കാരന്‍ 400 അടി താഴ്ചയിലേക്കു വീണു മരിച്ചു

നവിമുംബൈ: പ്രശസ്തനായ മലകയറ്റക്കാരന്‍ 400 അടി താഴ്ചയിലേക്കു വീണു മരിച്ചു
ഭിവണ്ടിതഡാലിലെ അകാശ് രാജേന്ദ്ര വാശോഡെയാണ് മരിച്ചത്. തുടര്‍ച്ചയായി ട്രക്കിംഗ് നടത്തുന്ന ആളാണ് ആകാശ്. 12 മണിക്കൂര്‍ പൊലീസും മറ്റു രക്ഷാ പ്രവര്‍ത്തകരും അതിസാഹസികമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 2023ല്‍ ഉണ്ടായ ഇര്‍ഷാല്‍ വാഡി ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ക്കുള്ളിലാണ് ആകാശ് വഴുതി വീണത്, അന്നത്തെ ഉരുള്‍പൊട്ടലില്‍ 84 പേര്‍ മരണപ്പെട്ടിരുന്നു.
മലകയറ്റത്തിനിടയില്‍ കാല്‍ വഴുതിയായിരിക്കും ആകാശ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. ഇര്‍ഷാല്‍വാഡി കോട്ടയിലേക്കുള്ള ആകാശിന്റെ ആദ്യ സാഹസികയാത്രയായിരുന്നു ഇതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page