57 കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണി; സംഭവം കാസര്‍കോട് നഗര മധ്യത്തില്‍, പൊലീസ് കേസെടുത്തു

കാസര്‍കോട്: 57 കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്‌ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും മര്‍ദ്ദിച്ചതായും പരാതി. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. കൂഡ്‌ലു, ബെള്ളിമുഗര്‍ സ്വദേശിയായ 57 കാരന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് കേസ്. മാര്‍ച്ച് 31ന് രാത്രി 10:30 മണിക്കാണ് കേസിനാസ്പദമായ സംഭവം. എരിയാലില്‍ നില്‍ക്കുകയായിരുന്നു പരാതിക്കാരന്‍. ഈ സമയത്ത് എത്തിയ സംഘം തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി കാസര്‍കോട് വെങ്കിട്ട രമണ ക്ഷേത്രത്തിന് സമീപത്തെത്തിച്ച് ഇരുട്ടുമുറിയില്‍ തടങ്കലില്‍ വച്ചതായി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്റെ നഗ്ന ഫോട്ടോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്നും പറയുന്നു. ഇല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ കൂട്ടി ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page