കാസര്‍കോട്: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, തൈക്കടപ്പുറം, കണിച്ചിറയിലെ ഷബീറി (32)നെയാണ് കാഞ്ഞങ്ങാട്, മാണിക്കോത്ത്, ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
എന്‍ പി റസാഖ്- താഹിറ ദമ്പതികളുടെ മകനാണ് ഷബീര്‍. സഹോദരങ്ങള്‍: ഷമീല്‍, ഷാഹിദ്.






