കോഴിക്കോട്: 16 കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. കോഴിക്കോട്, മൂഴിക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നസ്‌റീന(16)യാണ് കൊല്ലപ്പെട്ടത്. നസ്‌റീനയുടെ മാതൃസഹോദരിയുടെ മകന്‍ അദ്‌നാന്‍ (20) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച നടന്ന കൊലപാതകവും ആത്മഹത്യയും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇരു മൃതദേഹങ്ങളും ഇന്‍ക്വസ്റ്റു നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അദ്‌നാന്‍ നേരത്തെ ആറുമാസത്തോളം നസ്‌റീനയുടെ വീട്ടില്‍ താമസിച്ചിരുന്നതായി പറയുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കിയതായും പറയുന്നുണ്ട്.
സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







