കാസര്‍കോട്: മീനിനു തീറ്റ കൊടുക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ചെറുവത്തൂര്‍, കൊടക്കാട്, വലിയ പൊയിലിലെ പിപി ബാലന്‍ (76) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനു സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വളര്‍ത്തുന്ന മീനുകള്‍ക്കു തീറ്റ നല്‍കാന്‍ പോയതായിരുന്നു. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ബാലന്‍ വെള്ളക്കെട്ടില്‍ വീണിരിക്കാമെന്നായിരുന്നു നാട്ടുകാരുടെ സംശയം . ചീമേനിയില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ രാത്രി 10.40 മണിയോടെയാണ് ബാലനെ വെള്ളക്കെട്ടില്‍ നിന്നു പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കെ. രുഗ്മിണി. മക്കള്‍: ദിലീപ്, ദിജേഷ്, ദീപ. മരുമക്കള്‍: ശ്യാമിലി, വേണു.






