പൊയ്‌നാച്ചി മണ്ഡലിപ്പാറയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമാണെന്നു സംശയം, സമീപത്ത് രക്തപ്പാടുകൾ

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയ് നാച്ചി,മണ്ഡലിപ്പാറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചട്ടഞ്ചാല്‍, മണ്ഡലിപ്പാറയിലെ അബ്ദുൽ റഹ്‌മാന്റെ മകൻ ഷബീര്‍ (40) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊയ്‌നാച്ചി -മണ്ഡലിപ്പാറ റോഡിലെ ഞാണിക്കല്ല് പാലത്തിനു കീഴിലാണ് മൃതദേഹം കാണപ്പെട്ടത്. ഷര്‍ട്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. ദേഹത്ത് പാടുകളുണ്ട്. ഇതാണ് മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.സമീപത്ത് രക്തപ്പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page