കന്നി വോട്ടിന് ഹൽവ കിട്ടിയില്ലെന്ന പരാതി; പരാതിക്കാരന് സ്പീഡ് പോസ്റ്റിൽ ഹൽവ

പത്തനംതിട്ട: കന്നി വോട്ടിന് ഹൽവ കിട്ടിയില്ലെന്നു പരാതിപ്പെട്ട വോട്ടർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്പീഡ് ഹോസ്റ്റൽ ഹൽവ അയച്ചു .തിരുവല്ല മണ്ഡലത്തിലെ 178 – നമ്പർ ആമിച്ചക്കരി ബൂത്തിലെ വോട്ടർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഹ്വാനം അനുസരിച്ച് വോട്ട് ചെയ്തശേഷം ഹൽവ ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പ്രത്യേക ബൂത്തുകളിലേ ഹൽവ ഉള്ളൂ എന്നായിരുന്നു മറുപടി എന്ന് പറയുന്നു. ഇത് കേട്ട് വിഷമിച്ച കന്നി വോട്ടർ നെടുംപുറം ആമച്ചക്കരിയിലെ ആരുൺ ഫിലിപ്പ് ജേക്കബ് (19) തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉടൻ പരാതിപ്പെട്ടു .രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ആരോൺ ഇ. മെയിലിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറോടും പരാതി പ്പെട്ടത്.സ്പീഡ് പോസ്റ്റിൽ ആരോണിന് ഇന്നലെ ഹൽവ ലഭിച്ചു. വാഗ്ദാന ലംഘനത്തിലുള്ള പ്രതിഷേധവും പ്രഖ്യാപനങ്ങളിലെ നീതിയും സുതാര്യതയും ആയിരുന്നു പരാതിയിലെ വിഷയങ്ങൾ എന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page