ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടുത്തം; രോഗികളെ പുറത്തെത്തിക്കാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നാലെ കനത്ത പുക ഉയരുന്നതിനാല്‍ രോഗികളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിവരമറിഞ്ഞ് മൂന്നു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എസിയില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page