ഒറ്റമുറി വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വയോധികന് തുണയായി നാട്ടുകാര്‍; ഉദുമയുടെ ബംബേട്ടന്‍ ഇനി മരിയ ഭവനില്‍ സുരക്ഷിതന്‍
കാസര്‍കോട്: ഉദുമ, പാക്യാരയിലെ ഒറ്റ മുറി വീട്ടില്‍ വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ബംബേട്ടന്‍ ഇനി പള്ളിക്കര, ചെര്‍ക്കാപ്പാറ മരിയ ഭവനില്‍ സുരക്ഷിതന്‍.തനിച്ച് താമസിച്ചിരുന്ന ബംബേട്ടനെ കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുല്ല ,പാലിയേറ്റീവ് നഴ്‌സ് ശ്രീജ എരോല്‍ എന്നിവരും നാട്ടുകാരും സ്ഥലത്തെത്തി. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതാണ് അവശതയ്ക്കു കാരണമെന്നു വ്യക്തമായി. തുടർന്ന് കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം കൊടുത്തതോടെ ബംബേട്ടന്‍ ഉഷാറായി. തുടര്‍ന്നാണ് മരിയ ഭവനിലേയ്ക്ക് …