എൽപിജി സിലിണ്ടർ വിലയിൽ വൻവർദ്ധന: 993 രൂപ കൂട്ടി; സിലിണ്ടർ വില 3000 ത്തിലധികം രൂപയിലേക്ക്

ന്യൂഡൽഹി :നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എണ്ണ കമ്പനികൾ എൽപിജി സിലിണ്ടർ വില വൻതോതിൽ വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലണ്ടറിന് 991 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത് .ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരം 3106 രൂപയും കോഴിക്കോട്ട് 3117 .5 രൂപയും ആയി വില ഉയർന്നു. ഗ്യാസ് വിലവർധന ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണവില വർധിക്കാൻ ഇടയാവുമെന്ന് ഉൽക്കണ്ഠയുണ്ട്.
അതേസമയം 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയിട്ടില്ല. പെട്രോൾ ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page