പെരിയ , കായക്കുളത്തെ വിമുക്തഭടൻ എഴുത്തുവീട്ടിൽ ഗംഗാധരൻ അന്തരിച്ചു

കാസർകോട്: പെരിയ , കായക്കുളത്തെ വിമുക്തഭടൻ എഴുത്തുവീട്ടിൽ ഗംഗാധരൻ (79) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കൾ: രജനി (അധ്യാപിക പെരിയ ഗവ .സ്കൂൾ), രജ്ഞിത്ത് (ലണ്ടൻ). മരുമക്കൾ: ശേഖരൻ (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ പട്ടുവം) നീബി (ലണ്ടൻ).

തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 6 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് ഇത്തവണ 5 സീറ്റേയുള്ളൂവെന്നു ഡി എം കെ

ചെന്നൈ: 234 അംഗ തമിഴ്‌നാട് നിയമസഭാ മണ്ഡലങ്ങളില്‍ സി പി എമ്മിന് അഞ്ചു സീറ്റ് നല്‍കാമെന്നു മുന്നണിക്കു നേതൃത്വം നല്‍കുന്ന ഡി എം കെ അറിയിച്ചു. സീറ്റിന്റെ എണ്ണത്തില്‍ യോജിപ്പില്ലെന്നു സി പി എം പ്രതികരിച്ചു. എന്നാലും ഡി എം കെ മുന്നണിയില്‍ നിന്നു സി പി എം വിട്ടുപോവില്ലെന്നു വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മുന്നണിയിലായിരുന്ന സി പി എമ്മിന് ആറു സീറ്റ് നല്‍കിയിരുന്നുള്ളൂ. അതിനെക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ വേണമെന്ന് സി …

ചിത്താരിയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ നരഹത്യാ കേസിൽ അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്കു യാത്രക്കാരൻ മരിച്ചു. മലപ്പുറം, ഒഴുക്കൂർ , പലിത്തലത്തിൽ ഹൗസിലെ ശങ്കരന്റെ മകൻ പി. അഖിലേഷ് (38) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ച കാഞ്ഞങ്ങാട് , അലാമിപ്പള്ളിയിലെ എച്ച്. ഉല്ലാസിനെ ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ അഖിലേഷ് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ അതിഞ്ഞാലിലെ സ്വകാര്യ …

ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കി; ഇരകള്‍ പ്രദേശത്തെ കുട്ടികള്‍; സ്വന്തം കുടുംബത്തില്‍ കൈയിട്ടതോടെ മോഷ്ടാക്കള്‍ കുടുങ്ങി

തിരുവനന്തപുരം: ആഡംബര ജീവിതത്തിന് മോഷണം പതിവാക്കിയ കൗമാരക്കാരെ പൊലീസ് കൈയോടെ പൊക്കി. വിഴിഞ്ഞം പുല്ലുവിള ഇരമ്മിയന്‍ തുറ സ്വദേശി ജിബിന്‍രാജ് (19), സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളായ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവെക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ സ്വന്തം കുടുംബത്തിലെ കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ചതോടെയാണ് ഇരുവരും പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് 17കാരന്‍ ബന്ധുവീട്ടിലെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ചത്. കുഞ്ഞിന്റെ അമ്മ പള്ളിയില്‍പോയ സമയത്ത് വീട്ടിലെത്തിയ പതിനേഴുകാരന്‍ മാല മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജിബിന്‍രാജിനെ വിളിച്ച് …

സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടുത്തത്തില്‍ വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ചു. വീടിന് തീപിടിക്കുന്നത് കണ്ട അയല്‍ക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപവാസികളെത്തി തീകെടുത്താന്‍ ശ്രമിക്കുകയും വൃദ്ധദമ്പതികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പെരിയ, മൂന്നാം കടവിൽ വീണ്ടും വാഹനാപകടം; ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരം, നാട്ടുകാർ റോഡു തടഞ്ഞു

കാസർകോട്: പെരിയ , മൂന്നാം കടവിൽ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടoകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആംബുലൻസിൽ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ ലോറി അപകടത്തിൽ പെട്ടത് .റോഡ് നിർമ്മാണത്തിലെ അപാകതയാണ് സ്ഥിരം അപകടത്തിനു ഇടയാക്കുന്നതെന്നു നാട്ടുകാർ …

വടക്കൻ കേരളം ഇനി പുരോത്സവ നിറവിൽ

കാസർകോട്: കാസർകോട് മേഖല ഇനി പൂരോത്സവത്തിലേക്ക് . പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രത്തിൽ മൂന്നു മാസമായി നടന്ന പൂരക്കളി പരിശീലനക്കളരി ഇന്നലെ തളങ്കര പാലക്കുന്നു ഭഗവതിക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. അഞ്ചു വയസ്സു മുതൽ അമ്പതുവയസ്സുവരെ പ്രായമുളള കലാകാരന്മാരുടെ പൂരക്കളി ആവിഷ്ക്കാരം പൂരക്കളി പണിക്കർ ഭരതൻ പണിക്കരെയും അദ്ഭുതപ്പെടുത്തുക യും അതിലേറെ ആനന്ദിപ്പിക്കുകയും ചെയ്തു. അരങ്ങേറ്റം വീക്ഷിക്കാൻ അഭൂത പൂർവമായ ഭക്തജനസാന്നിധ്യം ക്ഷേത്രപരിസരത്തു പ്രകടമായിരുന്നു.മീനമാസത്തിലെ കാർത്തിക നാൾ മുതൽ പൂരം നാൾവരെയാണ് പൂരക്കളിയുടെയും പൂരോൽസവത്തിന്റെ യും സമൃദ്ധി ചൊരിയുന്നത്. …

സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 4 മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

തെലങ്കാന: സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവല്‍സ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചെന്നപട്ടണയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് …

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി മഞ്ചേശ്വരം, തൃശൂര്‍ സ്വദേശികള്‍ അറസ്റ്റില്‍, രണ്ടു കാറുകൾ രക്ഷപ്പെട്ടു

കാസര്‍കോട്: നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. ഇന്നോവകാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍, എടക്കഴിയൂര്‍ പുന്നയൂര്‍ സൗത്തിലെ അറക്കപറമ്പില്‍ ഹൗസില്‍ എ എച്ച് ആന്‍സിഫ് (40), മഞ്ചേശ്വരം, കുഞ്ചത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ ഭൂമിക നിലയത്തില്‍ എ ആര്‍ ഗിരീഷ് (39) എന്നിവരെയാണ് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നീലേശ്വരം, മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തെ കോട്ടപ്പുറം റോഡ് ജംഗ്ഷനില്‍ ആണ് സ്പിരിറ്റ് വേട്ട …

‘സ്ഥാനാര്‍ത്ഥി’പ്പാന

നാരായണന്‍ പേരിയ പൂന്തേനാം പല കാവ്യം കണ്ണന് നിവേദിച്ച പൂങ്കുയിലായ ഭക്ത കവി പൂന്താനം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തന്റെ ജ്ഞാനപ്പാനയിലെ വരികള്‍ ഇപ്രകാരം തിരുത്തി എഴുതിയേനേ. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു, മാനം കെട്ടു നടക്കുന്നിതുപലര്‍. തന്റെ കൃതിയുടെ പേരും മാറ്റാമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പാന എന്ന്. ജ്ഞാനപ്പാനയ്ക്കു പകരം സ്ഥാനാര്‍ത്ഥിപ്പാന. കാലോചിതമായ മാറ്റം. (സ്ഥാനാര്‍ത്ഥി അല്ല,സ്ഥാനാര്‍ത്തി. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവന്‍ എന്നര്‍ത്ഥം. സ്ഥാനത്തില്‍ ആര്‍ത്തിയുള്ളവരുടെ പാട്ട് ‘സ്ഥാനാര്‍ത്ഥി’പ്പാന. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിക്കാന്‍. വോട്ടെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാന്‍- നാണവും മാനവും ഇല്ലാത്തവര്‍ …

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആവേശ പ്രകടനം: പൊട്ടിച്ച പടക്കം വീണു കാർ കത്തി നശിച്ചു

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അമിതാവേശം അപകടം ഉണ്ടാക്കുന്നു. മലപ്പുറത്ത് ഇടതുമുന്നണി പ്രവർത്തകർ പ്രകടനത്തിൽ പൊട്ടിച്ച പടക്കം വീണ് കാർ കത്തി നശിച്ചു. കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. മലപ്പുറം വൈലത്തൂരിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

അടിയന്തര ആവശ്യത്തിന് ഉടൻ ഗ്യാസ്

തിരുവനന്തപുരം: അടിയന്തരാ വശ്യങ്ങൾക്ക് പാചകവാതക സിലിണ്ടർ ഉടൻ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തു സംവിധാനം ഏർപ്പെടുത്തി. വിവാഹം, ഗ്രഹപ്രവേശനം, അടിയന്തരം, ആരാധനാലയങ്ങളിലെ ചടങ്ങ് എന്നിവയ്ക്ക് വാണിജ്യ എൽപിജി ക്ഷാമം പരിഹരിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പ്രത്യേക പോർട്ടലിലൂടെ എസ്. ഒ . എസ് .അപേക്ഷ നൽകണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി അപേക്ഷ പരിശോധിക്കും. ആവശ്യം ബോധ്യപ്പെട്ടാൽ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകും . തുടർന്ന് എണ്ണ കമ്പനികൾ ഏജൻസിയി വഴി ഇവ വിതരണം …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാനും അമേരിക്കയും തമ്മിലുള്ള അക്രമം ഇപ്പോൾ അങ്ങേയറ്റം സംഘർഷഭരിതമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരി 28 നാരംഭിച്ച നേരിട്ടുള്ള സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ​ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാറായിരിക്കുന്നു.​ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ. ഇന്ത്യ ഉൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ പാത …

പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡൻറ് ഡോ.മസൂദ് പെസെഷ്കി യുമായി ചർച്ച നടത്തി. അമേരിക്കൻ – ഇറാൻ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. ഫെബ്രുവരി 28 നു ആക്രമം ആരംഭിച്ച ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇറാൻ പ്രസിഡൻ്റുമായി ചർച്ച നടത്തുന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇറാൻ നൽകുന്ന സുരക്ഷിതത്വത്തിന് പ്രധാനമന്ത്രി മോദി ഇറാനെ നന്ദി അറിയിച്ചു. ആക്രമം ഇന്ത്യയ്ക്ക് വലിയ …

നിരവധി യുവതികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: ഇരിയണ്ണി സ്വദേശി അറസ്റ്റിൽ

കാസർകോട് : നിരവധി യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ. ഇരിയണ്ണി ,ബേപ്പ് നിട്ടൂർമൂലയിലെ പി. അനൂപി(24) നെയാണ് കാസർകോട് സൈബർ ക്രൈംപൊലീസ് അറസ്റ്റു ചെയ്തത്. മാർച്ച് 11 മുതൽ 16 വരെയുള്ള ദിവസങ്ങളിലായാണ് യുവതികളുടെ ചിത്രങ്ങൾ പ്രതി ദുരുപയോഗം ചെയ്തത്. ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് ‘ടെലിഗ്രാം’ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്.യുവതികളുടെ പരാതിയെത്തുടർന്ന് വിവിധ വകുപ്പുകൾപ്രകാരമാണ്സൈബർ പൊലീസ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് നയിച്ചിരിക്കുകയാണ്. ടെഹ്‌റാനിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുന്നതായും ഇറാൻ തിരിച്ചടിയായി കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ​ഹോർമുസ് കടലിടുക്ക്‌ പ്രതിസന്ധി:ഇറാൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വില വർധിക്കുമെന്ന ആശങ്ക ശക്തമാണ്. 20-ലധികം രാജ്യങ്ങൾ ഇതിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ​ഗാസയും വെസ്റ്റ് ബാങ്കും: ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ റഫാ അതിർത്തി നിയന്ത്രിതമായി തുറന്നു. വെസ്റ്റ് …

ജനങ്ങൾക്ക് ഒരേ ഒരു ചിന്ത – പിണറായി ഭരണം അവസാനിക്കണം: എ.കെ. ആന്റണി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂ എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണം അവസാനിക്കണം എന്നതാണ് ആ ചിന്ത എന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസിനുള്ളതും ആ ചിന്ത തന്നെയാണെന്ന് അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെ ന്നാണ് ചിലർ പറഞ്ഞു നടക്കുന്നതെന്ന് ആന്റണി പരിഹസിച്ചു. കോൺഗ്രസിലിപ്പോൾ നടക്കുന്നത് എന്ത് പൊട്ടിത്തെറിയാണ് – അദ്ദേഹം ചോദിച്ചു. 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പ്രചരണം തുടങ്ങി …

ഇറാൻ ആക്രമണം: അമേരിക്കയ്ക്ക് ബ്രിട്ടനിൽ സൈനിക താവളം തുറന്നു

ലണ്ടൻ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് ബ്രിട്ടീഷ് സൈനികത്താവളങ്ങൾ അമേരിക്കയ്ക്ക് തുറന്നു കൊടത്തു . ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഈ നടപടി, ബ്രിട്ടീഷ് ജനതയുടെ ജീവൻ അപകടത്തിൽ ആക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അജാസ് അരഗ് ചി പ്രതികരിച്ചു. ബ്രിട്ടന്റെ നിലപാട് ഇറാനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശിഥിലമാക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ബ്രിട്ടൻ നിലപാടിനെ ട്രംപ് പ്രകീർത്തിച്ചു. ബ്രിട്ടനിതു വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നു ട്രംപ് പറഞ്ഞു .