തൃശ്ശൂർ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം : 8 പേർ മരിച്ചു: 18 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: അഞ്ചുപേർ അതീവ ഗുരുതര നിലയിൽ
തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ ഒരുക്കത്തിനിടെ തൃശ്ശൂർ മുണ്ടത്തിക്കോട്പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തത്തിലും പൊട്ടിത്തെറിയിലും മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. പരിക്കേറ്റ 20 ലധികം പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അതേസമയംഡ്രോൺ വഴി പോലീസ് നടത്തുന്ന അന്വേഷണത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയതായി സൂചനയുണ്ട്. തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി സംഘത്തിനു വെടിക്കെട്ടിനുള്ള കരിമരുന്ന് ഇനങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മുണ്ടത്തിക്കോട്ടെപടക്ക നിർമ്മാണശാലയിലാണ് തീപിടുത്തവും സ്ഫോടകവും ഉണ്ടായത്. വെടിക്കെട്ട് ശാലകൾ പൂർണമായി തകർന്നു. ഇപ്പോഴും തീ പൂർണമായികെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ …