മാനവികതയ്ക്കു മാതൃകയായി കൊടിയമ്മയിലെ ജലീല്‍; അനുമോദനങ്ങള്‍ ചൊരിഞ്ഞു നാട്

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ജമാഅത്ത് കമ്മിറ്റി അംഗവും യു എച്ച് ക്ലബ്ബ് പ്രസിഡന്റുമായ കൊടിയമ്മയിലെ പൗരപ്രമുഖന്‍ പള്ളത്തിമാര്‍ മൂസയുടെ മകന്‍ ജലീല്‍ കൊടിയമ്മ തന്റെ പേരിലുള്ള ഏഴുസെന്റ് സ്ഥലം പറമ്പിനോടു ചേര്‍ന്ന കാവിനു സൗജന്യമായി കൈമാറി.
ജലീലിന്റെ മാനുഷിക സമീപനത്തെയും മാനവികതയെയും വിശാലമനസ്‌കതയെയും കാവു കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു. കാവില്‍ നടന്ന ചടങ്ങില്‍ രക്ഷാധികാരികളായ ദാസ് കുടുംബം അനുമോദിച്ചു. കാവ് കമ്മിറ്റി അംഗങ്ങള്‍ ജലീലിന് ഉപഹാരം സമ്മാനിച്ചു.
നാടിന്റെയും മനുഷ്യരുടെയും സാമൂഹ്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് ജലീല്‍. ജലീലിന്റെ മനുഷ്യ സ്‌നേഹത്തിന്റെ തനിമയാണ് ഈ മാതൃകാ സമീപനമെന്നു നാട് അനുസ്മരിക്കുന്നു. സമകാലിക സ്വഭാവങ്ങള്‍ക്കും രീതികള്‍ക്കുമിടയില്‍ ജലീല്‍ പ്രകടിപ്പിച്ച മഹാമനസ്‌കതയെ നാടും പൊതുസമൂഹവും അഭിനന്ദനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page