ചായ തന്നതിനു ശേഷം കുഴഞ്ഞു വീണുവെന്ന് ബന്ധു; വീട്ടമ്മയുടെ മരണം കൊലപാതകം, ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍
ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. മെയ് നാലിനാണ് ശാന്തിയെ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ ആണി വാങ്ങാന്‍ എത്തിയിരുന്നു. ഇക്കാര്യം ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് …