ഇന്നത്തെ പ്രധാന വാർത്തകൾ
ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിൽ പ്രസിഡന്റ് ട്രംപിന് പിന്തുണ നൽകിക്കൊണ്ട് യുഎസ് പ്രതിനിധി സഭ പ്രമേയം പാസാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സഭ തള്ളി. ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടാകണമെന്ന് ട്രംപ് പ്രസ്താവിച്ചു.ബഹ്‌റൈനിലെ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഹോട്ടലുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സൗദി അറേബ്യ …