കെഎസ്ആർടിസി പ്രിയദർശിനി സർവീസും ഗൾഫ് പ്രതിസന്ധിയും: ഓട്ടോറിക്ഷാ തൊഴിലാളികളും ദുരിതത്തിൽ

കാസർകോട് : സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലകളേയും പിടിച്ചു കുലുക്കുന്നു. ജോലികളിലെ അനിശ്ചിതത്വം കുടുംബ ബഡ്ജറ്റുകളെ പാടെ താളം തെറ്റിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി സ്ത്രീകൾക്കായുള്ള “പ്രിയദർശിനി” സൗജന്യ സർവീസ് സ്വകാര്യ ബസ് മേഖലയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.ജില്ലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളെയുംപ്രിയദർശിനി പദ്ധതി പ്രതികൂലമായി ബാധിച്ചു.

പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ഗൾഫ് മേഖലയിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും, തൊഴിൽ സ്തംഭനവും ഗൾഫിലുള്ള ഇടത്തരം ജോലിക്കാരെ ഗുരുതരമായി ബാധിച്ചതോടെ അവരെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.പല വീടുകളും ദൈനംദിന ചിലവുകൾക്ക് വരെ ബുദ്ധിമുട്ടി ത്തുടങ്ങിയിട്ടുണ്ട്. ഭക്ഷണങ്ങൾ ചുരുക്കേണ്ടി വruന്നുവെന്ന് ഒരു പ്രവാസി വീട്ടമ്മ പറഞ്ഞു.

ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്ക് പ്രിയദർശിനി സർവീസിന് പുറമേ ഗൾഫ് തൊഴിൽ പ്രതിസന്ധിയും ഓട്ടോറിക്ഷയിൽ കയറാൻ ആളില്ലാത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്. രാവിലെ മുതൽ രാത്രി വരെ നിന്നാൽ പോലും 500 രൂപ തികയുന്നില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നുണ്ട്.ഈ തുകയിൽ നിന്ന് പെട്രോൾ അടിക്കാനും,നിത്യ ചെലവിന് വക കണ്ടെത്താനും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page