കാസര്‍കോട്: പെര്‍ള, ബോള്‍ക്കിനടുക്കയിലെ ജയിംസ് ഡിസൂസ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മണിയമ്പാറ സെന്റ് ലോറന്‍സ് പള്ളി നിര്‍മ്മാണ കമ്മറ്റി, നവീകരണ കമ്മിറ്റി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ലൂസി ഡിസൂസ. മക്കള്‍: സന്തോഷ് ഡിസൂസ(ഗള്‍ഫ്), ദയകിഷോര്‍, സച്ചിന്‍, സോഫിയ. മരുമക്കള്‍: സീന, പ്രിയ, വിനയ ഡിസൂസ, അശ്വിനി ഡിസൂസ. സഹോദരന്‍: തോമസ് ഡിസൂസ. സംസ്‌ക്കാരം നാളെ (ശനി) രാവിലെ 11ന് മണിയമ്പാറ പള്ളിയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.







