കാസര്‍കോട്’ പോക്‌സോ കേസിലെ റിമാന്റു പ്രതി ചികിത്സയ്ക്കിടയില്‍ മരിച്ചു. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പടന്നയിലെ അബൂബക്കര്‍ (70) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
പോക്‌സോ കേസില്‍ അറസ്റ്റിലായി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. ജയിലില്‍ വച്ചു നെഞ്ചുവേദനയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവം സംബന്ധിച്ച് ഹൊസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി







