കാര്‍ യാത്രയ്ക്കിടയില്‍ ബിസിനസുകാരന്‍ വെടിയേറ്റു മരിച്ചു

മംഗ്‌ളൂരു: കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിസിനസുകാരന്‍ വെടിയേറ്റു മരിച്ചു. ബാര്‍കൂര്‍, കച്ചൂര്‍ സ്വദേശിയായ ഇവാന്‍ റിച്ചാര്‍ഡ് മസ്‌ക്കരന്‍ ഹാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇന്നു (വെള്ളി) പുലര്‍ച്ചെ മൂന്നരമണിയോടെ കുന്ദാപുരം, ചര്‍ച്ച് റോഡിലെ ഹോളി റോസറി പള്ളിക്കു സമീപത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഥാർ കാറിൽ എത്തിയ അക്രമി റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഇവാന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക -ബിസിനസ് തര്‍ക്കങ്ങളായിരിക്കാം കൊലപാതകത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.
വിവരമറിഞ്ഞ് ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍, അഡീഷണല്‍ എസ് പി സുധാകര്‍ നായക്, ഡിവൈ. എസ് പി എച്ച് ഡി കുല്‍ക്കര്‍ണ്ണി, ഇന്‍സ്‌പെക്ടര്‍ ജയറാം ഗൗഡ, എസ് ഐ മാരായ നഞ്ച നായക് ,പുഷ്പ, അനൂപ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page