കാസര്‍കോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ വെള്ളി വ്യാപാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെള്ളി വ്യാപാരി മരിച്ചു. പെരുമ്പള, വയലാംകുഴിയിലെ സുദേവന്‍ (62) ആണ് മരിച്ചത്.
ഈമാസം 28ന് ആണ് അപകടം ഉണ്ടായത്. സുദേവന്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴം) ഉച്ചക്കാണ് മരണം സംഭവിച്ചത്. പഴയ വെള്ളി ആഭരണങ്ങള്‍ വാങ്ങി ജ്വല്ലറികളില്‍ എത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു സുദേവന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: ദേവിക സുദേവന്‍, വിഷ്ണു സുദേവന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page