തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസിലെ പ്രതിയെ മൂന്നു വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം, മടിക്കൈയിലെ മുഹമ്മദ് സജീറി (24)നെയാണ് ചാവക്കാട്, അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അടുക്ക, വീരനഗര്‍ സ്വദേശിക്ക് 15വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ
കാസര്‍കോട്: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ 15 വര്‍ഷത്തെ കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മംഗല്‍പാടി, അടുക്ക, വീരനഗറിലെ പവിത്ര കുമാറി(45)നെയാണ് കാസര്‍കോട് ഫാസ്റ്റ്ട്രാക്ക് ആന്റ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. സന്തോഷ് കുമാര്‍ ശിക്ഷിച്ചത്. പിഴയച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. 2023 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള എസ്‌ഐയായിരുന്ന എസ്ആര്‍ റജിത്ത് ആണ് കേസ് അന്വേഷിച്ചത്.








