ജില്ലാ പിഎസ് സി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമം; കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

കാസര്‍കോട്: പിഎസ് സി ചെയര്‍മാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവര്‍ത്തകര്‍ ജില്ലാ പിഎസ് സി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കെഎസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂരിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി എസ് സി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി നിയമനം അട്ടിമറിച്ചുവെന്നു കാണിച്ചു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെഎസ് യു പ്രവര്‍ത്തകര്‍ പിഎസ് സി ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പിഎസ് സി ജില്ലാ ഓഫീസിലേക്ക് ഇന്നു (വെള്ളി) ഉച്ചയോടെ തള്ളിക്കയറാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ്, കെ.എസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂര്‍, പ്രവർത്തകരായ നുഹ്‌മാന്‍ സുലൈമാന്‍, ടി വിഷ്ണു, എം മനു, എസ് സുജിത്ത്, വൈഷ്ണവ്, അഭിന്‍ കൃഷ്ണ എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page