ന്യൂ ഡൽഹി: ഹോക്കി പുരുഷ- വനിത ലോകകപ്പ് ടീമുകളുടെ ജെഴ്സി യുടെ നിറം കുങ്കുമമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകകപ്പിന് മുന്നോടിയായി ജഴ് സി നീലനിറത്തിൽ നിന്ന് കുങ്കുമം ആക്കിയത്. ആഗസ്റ്റ് 14 മുതൽ 30 വരെ ബെൽജിയം നെതർലാൻഡ് എന്നിവിടങ്ങളിലാണ് ലോകകപ്പ് പുരുഷ വിഭാഗം മത്സരം. വനിതാ വിഭാഗം മത്സരം ആഗസ്റ്റ് 15 മുതൽ 30 വരെ നടക്കും. ഇന്ത്യൻ ഹോക്കിയെക്കുറിച്ച് ലോകഹോക്കി പ്രേമികൾ പറയുമ്പോൾ അവരുടെ മനസ്സിൽ ഓടിയെത്തുന്നത് നീല ജെഴ്‌സി നിറമാണ്. അത് മാറ്റേണ്ട കാര്യമില്ലായിരുന്നുവെന്നു ഇന്ത്യൻ ഹോക്കി ക്യാപ്റ്റനും ഒളിമ്പിനും ആയിരുന്ന വിരൻ റാസ്കിഞ്ഞ പറഞ്ഞു. എന്നാൽ സപ്പോർട് സ്റ്റാഫിന്റെയും, കളിക്കാരുടെയും അഭ്യർത്ഥന മണിച്ചും വിശദമായ കൂടിയാലോചനകൾക്കു ശേഷവുമാണ് ജെഴ്സ്സിയുടെ നിറം കുങ്കുമമാക്കിയതെന്നു ഹോക്കി ഇന്ത്യ അഭിപ്രായപ്പെട്ടു. കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നുമുള്ള സാങ്കേതിക പ്രതികരണങ്ങളും പരിഗണിച്ചു. ദേശീയ പാതകയുമായി ബന്ധപ്പെട്ട പ്രതീകാത്മക മൂല്യവും പരിഗണിച്ചാണ് ജേഴ്‌സി യുടെ നിറം കുങ്കുമം ആക്കിയതെന്നു കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഹോക്കി ജേഴ്സിയുടെ നിറം മുമ്പും മാറ്റിയിട്ടുണ്ട്. 2014 ലോകകപ്പ് ടീമിന്റെ ജേഴ്സി മഞ്ഞനിറമാക്കിയിരുന്നു. 2018ലെ ലോകകപ്പിൽ ആകാശ നീല നിറത്തിലേക്ക് മാറ്റിയിരുന്നു.








