കുമ്പള: പുത്തിഗെ പഞ്ചായത്തു കെടുകാര്യസ്ഥതയാണ് നടത്തുന്നതെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.
പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ട പദ്ധതി വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചതിലും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതിലും ഇടത് മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ പദ്ധതി അനുവദിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഏരിയ സെക്രട്ടറി സിഎ സുബൈര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണ ആള്‍വ, ഡിഎന്‍ രാധാകൃഷ്ണന്‍, വിട്ടല്‍റൈ, ജയന്തി, ശങ്കര്‍ റൈ, അനിത, ശിവപ്പ റൈ, അബ്ദുല്‍ മജീദ്, ലളിത, രൂപ വി, ബഷീര്‍ കൊട്ടൂടല്‍, സന്തോഷ് കുമാര്‍ പ്രസംഗിച്ചു.







