ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍തിരിച്ചു നല്‍കും: കെ നീലകണ്ഠന്‍ എംഎല്‍എ

കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു ഇടതു സര്‍ക്കാരെന്നു കെ നീലകണ്ഠന്‍ എം എല്‍ എ പറഞ്ഞു. അതൊക്കെ ഘട്ടം ഘട്ടമായി തിരികെ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ വലതു സര്‍ക്കാര്‍ നടത്തുമെന്നു എന്‍ ജി ഒ അസോസിയേഷന്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നീലകണ്ഠന്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി, ബ്രാഞ്ച് പ്രസിഡണ്ട് രഘു ഇരിയണ്ണി, വത്സല കൃഷ്ണന്‍, ലോകേഷ് എം ബി ആചാര്‍, ബ്രിജേഷ് പൈനി, വി ടി പി രാജേഷ്, വി എം രാജേഷ്, ഗിരീഷ്, നവനീത് കൃഷ്ണന്‍, ജയന്‍ ഒ ഡി, ഹരീഷ്, മനോജ്, ജയരാജ്, ഗിരിജ, ശിവകുമാര്‍, ബാലകൃഷ്ണന്‍, കുശലന്‍, പ്രതീഷ് കെ, സഫീന പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page