കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടിനടുത്തു തോണി മറിഞ്ഞു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. 11 പേരെ രക്ഷിച്ചു. രാജീവന്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഇയാളെ രക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ബുധനാഴ്ച തങ്കശ്ശേരിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാളെ നാട്ടുകാരും കോസ്റ്റല്‍ ഗാഡും ചേര്‍ന്ന് രക്ഷിച്ചു. മറ്റെയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.








