സിദ്ധിവയല്‍ പെര്‍ണയില്‍ കൊണ്ടിട്ട മാലിന്യം മൂവിമാക്‌സ് തിയേറ്ററിനെക്കൊണ്ടു തിരിച്ചെടുപ്പിച്ചു; 10,000 രൂപ പിഴ ഈടാക്കി
കാസര്‍കോട്: നായിക്കാപ്പ് സിദ്ധിവയല്‍ പെര്‍ണയില്‍ ലോറിയില്‍ കൊണ്ടുപോയി തള്ളിയ മാലിന്യച്ചാക്കുകള്‍ അതിന്റെ അവകാശിയെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. പോരാത്തതിനു 10,000 രൂപ പിഴയും ഈടാക്കി.27 പ്ലാസ്റ്റിക് ചാക്കു കെട്ടുകളിലായി പെര്‍ണയിലെ പി ജി ഗോവിന്ദന്റെ തോട്ടത്തിന്റെ വഴിയില്‍ തള്ളിയ മാലിന്യങ്ങളെക്കുറിച്ചു പുത്തിഗെ പഞ്ചായത്തിനും പൊലീസിനും പരാതി നല്‍കിയിരുന്നു. പരാതി അനുസരിച്ച് എത്തിയ പഞ്ചായത്തധികൃതര്‍ ചാക്കുകെട്ടുകളഴിച്ചു പരിശോധിച്ചപ്പോള്‍ അതില്‍ കാസര്‍കോട്ടെ മൂവിമാക്‌സ് ടാക്കീസിന്റെ ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകളും അതിനോടു ചേര്‍ന്ന ചായക്കടയിലെയും ലഘുഭക്ഷണശാലയിലെയും പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. …